അവധിയിലുള്ള തൊഴിലാളികളെ പിരിച്ചുവിടരുത്; സ്വദേശിവൽക്കരണ മന്ത്രാലയം

അവധിയിലുള്ള തൊഴിലാളികളെ പിരിച്ചുവിടരുത്; സ്വദേശിവൽക്കരണ മന്ത്രാലയം
Sep 18, 2021 12:37 PM | By Truevision Admin

ദുബായ് : അവധിയിലിരിക്കെ തൊഴിലാളികളെ ജോലിയിൽ നിന്നു പിരിച്ചുവിടുകയോ താക്കീത് നൽകുകയോ അരുതെന്ന് മാനവ വിഭവശേഷി- സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി.

സ്വകാര്യ മേഖലയിൽ സന്തുലിതാവസ്ഥ നിലനിർത്താൻ തൊഴിലാളികളും തൊഴിലുടമകളും അവരവരുടെ ഉത്തരവാദിത്തങ്ങളും അവകാശങ്ങളും അറിഞ്ഞിരിക്കണം.

തൊഴിൽ കരാറിന്റെ പകർപ്പ് തൊഴിലാളിക്ക് തൊഴിലുടമ നൽകുകയും ഇതിലെ വ്യവസ്ഥകൾ പാലിക്കുകയും ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി.

വിവിധ ഭാഷകളിൽ മന്ത്രാലയം പുറത്തിറക്കിയ തൊഴിൽ നിയമങ്ങളെക്കുറിച്ച് ഇരു വിഭാഗവും വായിച്ചു മനസ്സിലാക്കുകയും ജോലി സമയം നിശ്ചയിക്കുകയും വേതനം കൃത്യമായി നൽകുകയും വേണം. '

നിന്റെ അവകാശങ്ങൾ അറിയുക' എന്ന പേരിൽ കൈപ്പുസ്തകം പുറത്തിറക്കിയിട്ടുണ്ട്.വിദേശിയായ തൊഴിലാളിക്ക് ജോലി നൽകുമ്പോൾ ഓഫർ ലെറ്റർ വായിച്ച് ഒപ്പിട്ട ശേഷമാകണം തൊഴിൽ രേഖകൾക്ക് രൂപം നൽകേണ്ടതെന്നും അധികൃതർ വ്യക്തമാക്കി.

Do not lay off workers on leave; Ministry of Indigenization

Next TV

Related Stories
Top Stories










News Roundup