കുവൈത്തില്‍ വാഹനാപകടം; രണ്ട് മരണം

കുവൈത്തില്‍ വാഹനാപകടം; രണ്ട് മരണം
May 16, 2022 02:20 PM | By Vyshnavy Rajan

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പ്രവാസികള്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം 6.5 റിങ് റോഡിലായിരുന്നു സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന ഒരു ഫോര്‍ വീല്‍ ഡ്രൈവ് വാഹനം റോഡരികിലെ ലാംപ് പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരും മെഡിക്കല്‍, എമര്‍ജന്‍സി വിഭാഗം ഉദ്യോഗസ്ഥരും അഗ്നിശമന സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മരണപ്പെട്ടവരും പരിക്കേറ്റവരും പാകിസ്ഥാന്‍ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. വാഹനത്തിന്റെ മുന്‍ സീറ്റിലിരുന്ന രണ്ട് പേര്‍ തല്‍ക്ഷണം തന്നെ മരണപ്പെടുകയായിരുന്നു.

പിന്‍ സീറ്റിലിരുന്ന രണ്ട് പേരെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യനിലയും ഗുരുതരമാണ്. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വാഹനത്തിന്റെ ടയറുകള്‍ പൊട്ടുന്നത് കാരണവും അമിത വേഗത കാരണവും വാഹനം പെട്ടെന്ന് തിരിക്കുന്നത് മൂലവുമൊക്കെ ഇത്തരം അപകടങ്ങള്‍ മുമ്പ് സംഭവിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അപകട കാരണം ഉള്‍പ്പെടെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Car accident in Kuwait; Two deaths

Next TV

Related Stories
ബിഗ് ടിക്കറ്റിലൂടെ 30 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി

Jul 4, 2022 06:37 AM

ബിഗ് ടിക്കറ്റിലൂടെ 30 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി

അബുദാബി ബിഗ് ടിക്കറ്റിന്റെ 241-ാമത് സീരീസ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (32 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസിയായ സഫ്വാന്‍...

Read More >>
എമിറേറ്റ്‌സ് വിമാനത്തില്‍ ദ്വാരം കണ്ടെത്തി

Jul 3, 2022 09:54 PM

എമിറേറ്റ്‌സ് വിമാനത്തില്‍ ദ്വാരം കണ്ടെത്തി

പറക്കലിനിടയിലാണ് വിമാനത്തിന്റെ 22 ടയറുകളില്‍ ഒരെണ്ണം പൊട്ടിയതായി...

Read More >>
മലയാളി റിയാദില്‍ കുഴഞ്ഞുവീണ് മരിച്ചു

Jul 3, 2022 09:34 PM

മലയാളി റിയാദില്‍ കുഴഞ്ഞുവീണ് മരിച്ചു

മലയാളി റിയാദില്‍ കുഴഞ്ഞുവീണ്...

Read More >>
ഒമാനിലെ  റോഡിലുണ്ടായ വാഹനാപകടത്തില്‍ നാല് സ്വദേശികള്‍ മരിച്ചു

Jul 3, 2022 08:25 PM

ഒമാനിലെ റോഡിലുണ്ടായ വാഹനാപകടത്തില്‍ നാല് സ്വദേശികള്‍ മരിച്ചു

ഒമാനിലെ ആദം-ഹൈമ റോഡിലുണ്ടായ വാഹനാപകടത്തില്‍ നാല് സ്വദേശികള്‍...

Read More >>
ഒമാനില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

Jul 3, 2022 07:26 PM

ഒമാനില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...

Read More >>
കുവെത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി അന്തരിച്ചു

Jul 3, 2022 02:56 PM

കുവെത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി അന്തരിച്ചു

കുവൈത്തിലെ പ്രമുഖ മലയാളി ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി (51) നാട്ടിൽ...

Read More >>
Top Stories