കുവൈത്ത് സിറ്റി : തിങ്കളാഴ്ച നടക്കാനിരുന്ന അമീർ കപ്പ് ഫുട്ബാൾ ടൂർണമെന്റ് ഫൈനൽ മാറ്റിവെച്ചു. ശക്തമായ പൊടിക്കാറ്റിനെ തുടർന്നാണ് മത്സരം മേയ് 23 തിങ്കളാഴ്ച വൈകീട്ട് 7.10ലേക്ക് മാറ്റിയത്.
ശൈഖ് ജാബിർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ കസ്മ സ്പോർട്സ് ക്ലബ് സാൽമിയ സ്പോർട്സ് ക്ലബിനെ നേരിടും. രണ്ട് ടീമുകളും ആദ്യമായാണ് ഫൈനലിലെത്തുന്നത്.
ടൂർണമെൻറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കപ്പ് നേടിയിട്ടുള്ളത് അൽ അറബിയും ഖാദിസിയയും കുവൈത്ത് സ്പോർട്സ് ക്ലബും ആണ്.
16 തവണ വീതം ഖാദിസിയയും അൽ അറബിയും ജേതാക്കളായപ്പോൾ കുവൈത്ത് സ്പോർട്സ് ക്ലബ് 15 തവണ കിരീടം ചൂടിയിട്ടുണ്ട്. 1962 മുതൽ നടന്നുവരുന്ന അമീർ കപ്പ് ഫുട്ബാൾ കുവൈത്തിലെ പ്രധാന ആഭ്യന്തര കായികമേളകളിലൊന്നാണ്.
Amir Cup football final postponed