ആർ.ടി.എ.ക്ക് ലീഡ് ഗോൾഡ് അംഗീകാരം

ആർ.ടി.എ.ക്ക് ലീഡ് ഗോൾഡ് അംഗീകാരം
Oct 10, 2021 07:41 AM | By Susmitha Surendran

ദുബായ് : എക്സ്പോ വേദിയെ ബന്ധിപ്പിച്ചുകൊണ്ട് നിർമിച്ച ദുബായ് മെട്രോയുടെ ഏഴ് സ്റ്റേഷനുകളുടെ പ്രവർത്തനമികവിന് ആർ.ടി.എ.ക്ക് ലീഡ് ഗോൾഡ് അംഗീകാരം. യു.എസ്. ഗ്രീൻ ബിൽഡിങ് കൗൺസിലിലാണ് അംഗീകാരപത്രം സമർപ്പിച്ചത്.

ഊർജ ഉപഭോഗം കുറച്ചുകൊണ്ട് സുസ്ഥിര വികസനാശയത്തിൽ ഒരുക്കുന്ന കേന്ദ്രങ്ങൾക്കാണ് ഈ അന്താരാഷ്ട്ര അംഗീകാരം തേടിയെത്താറുള്ളത് . ജലവൈദ്യുത ഉപഭോഗം നിയന്ത്രിച്ചുകൊണ്ട് നൂതനാശയത്തിൽ പണികഴിപ്പിച്ചവയാണ് ദുബായ് മെട്രോയുടെ ഏഴുസ്റ്റേഷനുകൾ.ജെബെൽ അലി സ്റ്റേഷൻ, ദി ഗാർഡൻസ് സ്റ്റേഷൻ, ഡിസ്കവറി ഗാർഡൻ സ്റ്റേഷൻ, അൽ ഫർജാൻ സ്റ്റേഷൻ, ജുമൈറ ഗോൾഫ് എസ്റ്റേറ്റ് സ്റ്റേഷൻ, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക് സ്റ്റേഷൻ, എക്സ്പോ സ്റ്റേഷൻ എന്നിവയാണവ.

ഭരണനേതൃത്വത്തിന്റെ ദീർഘവീക്ഷണപരമായ പ്രവർത്തനങ്ങളും സുസ്ഥിരതയിലൂന്നിയ നിർമിതിയുമാണ് ഈ നേട്ടത്തിലേക്ക് നയിച്ചതെന്ന് ആർ.ടി.എ. റെയിൽ പ്ലാനിങ് ആൻഡ്‌ പ്രോജക്ട്‌ ഡെവലപ്മെന്റ് എക്സിക്യുട്ടീവ് ഡയറക്ടർ അബ്ദുൽ റദ്ദ അബു അൽ ഹസൻ പറഞ്ഞു.

സ്റ്റേഷനുകൾക്കായി ഏറ്റവുംമികച്ച സ്ഥലം തിരഞ്ഞെടുത്തത് നിർണായകമായി. ജല, വൈദ്യുത ഉപഭോഗം കുറയ്ക്കുന്നതിനൊപ്പം കാർബൺ മാലിന്യം പുറന്തള്ളുന്നതിന്റെ തോതും നിർമാണ മാലിന്യത്തിന്റെ തോതും ഗണ്യമായി കുറയ്ക്കാൻ ഇത് സഹായിച്ചു.അടിസ്ഥാനസൗകര്യവികസനത്തിൽ ലോകോത്തരനിലവാരം പുലർത്തുകയെന്ന ആശയത്തിൽ പ്രകൃതി സൗഹാർദപരമായ പ്രവർത്തനങ്ങളാണ് ആർ.ടി.എ. നടപ്പാക്കുന്നതെന്നും ഹസൻ പറഞ്ഞു.

Lead Gold Recognition for RTA

Next TV

Related Stories
Top Stories










News Roundup