സൗദി അറേബ്യയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ വിദേശ യുവതിയുടെ ശ്രമം

സൗദി അറേബ്യയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ വിദേശ യുവതിയുടെ ശ്രമം
May 20, 2022 11:22 AM | By Vyshnavy Rajan

റിയാദ് : സൗദി അറേബ്യയില്‍ കെട്ടിടത്തിന് മുകളില്‍ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവതിയെ അനുനയിപ്പിച്ച് താഴെയിറക്കി. കഴിഞ്ഞ ദിവസം രാവിലെ തബൂക്ക് നഗരത്തിലായിരുന്നു സംഭവം.

ഒരു വിദേശ യുവതിയാണ് തബൂക്കിലെ ബഹുനില കെട്ടിടത്തിന് മുകളില്‍ കയറി നിന്ന് ഭീഷണി മുഴക്കിയത്. കെട്ടിടത്തിന്റെ ടെറസില്‍ കയറി നിന്ന യുവതി താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു.

പ്രദേശവാസികളാണ് സുരക്ഷാ ഉദ്യോഗസ്ഥരെയും സിവില്‍ ഡിഫന്‍സിനെയും വിവരമറിയിച്ചത്. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചു.

തുടര്‍ന്ന് സുരക്ഷാ വിഭാഗങ്ങള്‍ നടത്തിയ ശ്രമങ്ങളിലൂടെ യുവതി ആത്മഹത്യാ ശ്രമത്തില്‍ നിന്ന് പിന്തിരിയുകയായിരുന്നു. പിന്നീട് ഇവരെ സുരക്ഷാ വകുപ്പുകള്‍ കസ്റ്റഡിയിലെടുത്തു.

Attempt by a foreign woman to commit suicide by jumping from a building in Saudi Arabia

Next TV

Related Stories
ബിഗ് ടിക്കറ്റിലൂടെ 30 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി

Jul 4, 2022 06:37 AM

ബിഗ് ടിക്കറ്റിലൂടെ 30 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി

അബുദാബി ബിഗ് ടിക്കറ്റിന്റെ 241-ാമത് സീരീസ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (32 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസിയായ സഫ്വാന്‍...

Read More >>
എമിറേറ്റ്‌സ് വിമാനത്തില്‍ ദ്വാരം കണ്ടെത്തി

Jul 3, 2022 09:54 PM

എമിറേറ്റ്‌സ് വിമാനത്തില്‍ ദ്വാരം കണ്ടെത്തി

പറക്കലിനിടയിലാണ് വിമാനത്തിന്റെ 22 ടയറുകളില്‍ ഒരെണ്ണം പൊട്ടിയതായി...

Read More >>
മലയാളി റിയാദില്‍ കുഴഞ്ഞുവീണ് മരിച്ചു

Jul 3, 2022 09:34 PM

മലയാളി റിയാദില്‍ കുഴഞ്ഞുവീണ് മരിച്ചു

മലയാളി റിയാദില്‍ കുഴഞ്ഞുവീണ്...

Read More >>
ഒമാനിലെ  റോഡിലുണ്ടായ വാഹനാപകടത്തില്‍ നാല് സ്വദേശികള്‍ മരിച്ചു

Jul 3, 2022 08:25 PM

ഒമാനിലെ റോഡിലുണ്ടായ വാഹനാപകടത്തില്‍ നാല് സ്വദേശികള്‍ മരിച്ചു

ഒമാനിലെ ആദം-ഹൈമ റോഡിലുണ്ടായ വാഹനാപകടത്തില്‍ നാല് സ്വദേശികള്‍...

Read More >>
ഒമാനില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

Jul 3, 2022 07:26 PM

ഒമാനില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...

Read More >>
കുവെത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി അന്തരിച്ചു

Jul 3, 2022 02:56 PM

കുവെത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി അന്തരിച്ചു

കുവൈത്തിലെ പ്രമുഖ മലയാളി ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി (51) നാട്ടിൽ...

Read More >>
Top Stories