കുവൈത്ത് സിറ്റി : കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. സ്കൂളിന് സമീപം ഉണ്ടായ വാഹനാപകടത്തിലാണ് 15കാരനായ വിദ്യാര്‍ത്ഥി മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
ഈജിപ്ത് സ്വദേശിയായ കുട്ടി കുവൈത്തി വനിത ഓടിച്ച വാഹനമിടിച്ചാണ് മരിച്ചത്. സ്കൂളിലേക്കുള്ള റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാര്‍ കുട്ടിയെ ഇടിക്കുകയായിരുന്നു.
കുട്ടിയെ ഉടന്‍ തന്നെ സാല്‍മിയയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു.
അന്വേഷണം പുരോഗമിക്കുകയാണ്. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കുവൈത്തില്‍ 2022ലെ ആദ്യ മൂന്ന് മാസത്തിനിടെ വാഹനാപകടങ്ങളില്‍ 65 പേരാണ് മരിച്ചത്.
Student dies accident in Kuwait