ഒമാനില്‍ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും ഒഴിവാക്കി

ഒമാനില്‍ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും ഒഴിവാക്കി
May 22, 2022 07:28 PM | By Divya Surendran

മസ്‌കറ്റ്: കൊവിഡുമായി ബന്ധപ്പെട്ട എല്ലാ കൊവിഡ് മുന്‍കരുതല്‍ നടപടികളും ഒഴിവാക്കാന്‍ ഒമാന്‍ സുപ്രീം കമ്മറ്റിയുടെ തീരുമാനം. എല്ലാ സ്ഥലങ്ങളിലെയും കൊവിഡ് മാനദണ്ഡങ്ങള്‍ എടുത്തുകളഞ്ഞു.

തുറസ്സായ സ്ഥലങ്ങളിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമല്ലാതാക്കി. അവരവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തി മാസ്‌ക് ധരിക്കണോ വേണ്ടയോ എന്ന് വ്യക്തികള്‍ക്ക് തീരുമാനമെടുക്കാം. എന്നാല്‍ ജനങ്ങള്‍ പ്രതിരോധ നടപടികള്‍ പാലിക്കുന്നത് തുടരണമെന്ന് സുപ്രീം കമ്മറ്റി അറിയിച്ചു.

ഇതനുസരിച്ച് പനിയോ ശ്വാസകോശ സംബന്ധമായ രോഗലക്ഷണമോ ഉള്ളവര്‍ വീട്ടില്‍ തന്നെ തുടരുകയും മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കുകയും വേണം. സമ്പര്‍ക്കമുണ്ടാകുമ്പോള്‍ മാസ്‌ക് ധരിക്കണം. വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. സ്വദേശികളും വിദേശികളും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും സുപ്രീം കമ്മറ്റി അറിയിച്ചു.

In Oman, all covid restrictions were lifted

Next TV

Related Stories
ബിഗ് ടിക്കറ്റിലൂടെ 30 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി

Jul 4, 2022 06:37 AM

ബിഗ് ടിക്കറ്റിലൂടെ 30 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി

അബുദാബി ബിഗ് ടിക്കറ്റിന്റെ 241-ാമത് സീരീസ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (32 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസിയായ സഫ്വാന്‍...

Read More >>
എമിറേറ്റ്‌സ് വിമാനത്തില്‍ ദ്വാരം കണ്ടെത്തി

Jul 3, 2022 09:54 PM

എമിറേറ്റ്‌സ് വിമാനത്തില്‍ ദ്വാരം കണ്ടെത്തി

പറക്കലിനിടയിലാണ് വിമാനത്തിന്റെ 22 ടയറുകളില്‍ ഒരെണ്ണം പൊട്ടിയതായി...

Read More >>
മലയാളി റിയാദില്‍ കുഴഞ്ഞുവീണ് മരിച്ചു

Jul 3, 2022 09:34 PM

മലയാളി റിയാദില്‍ കുഴഞ്ഞുവീണ് മരിച്ചു

മലയാളി റിയാദില്‍ കുഴഞ്ഞുവീണ്...

Read More >>
ഒമാനിലെ  റോഡിലുണ്ടായ വാഹനാപകടത്തില്‍ നാല് സ്വദേശികള്‍ മരിച്ചു

Jul 3, 2022 08:25 PM

ഒമാനിലെ റോഡിലുണ്ടായ വാഹനാപകടത്തില്‍ നാല് സ്വദേശികള്‍ മരിച്ചു

ഒമാനിലെ ആദം-ഹൈമ റോഡിലുണ്ടായ വാഹനാപകടത്തില്‍ നാല് സ്വദേശികള്‍...

Read More >>
ഒമാനില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

Jul 3, 2022 07:26 PM

ഒമാനില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...

Read More >>
കുവെത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി അന്തരിച്ചു

Jul 3, 2022 02:56 PM

കുവെത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി അന്തരിച്ചു

കുവൈത്തിലെ പ്രമുഖ മലയാളി ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി (51) നാട്ടിൽ...

Read More >>
Top Stories