റിയാദ്: സൗദിയിൽ പലചരക്ക് കടയിലെ ജോലിക്കിടെ ഹൃദയാഘാതമുണ്ടായി മലയാളി മരിച്ചു. പാലക്കാട് ചേർപ്പുളശ്ശേരി കിളിയങ്കൽ സ്വദേശി ഹസൈനാർ എന്ന മച്ചാൻ (62) ആണ് റിയാദിൽ നിന്ന് 250 കിലോമീറ്റർ അകലെ ഹോത്താ സുദൈർ പട്ടണത്തിലെ കടയിൽ ഇന്ന് രാവിലെ മരിച്ചത്.
30 വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ്. പിതാവ്: പരേതനായ ഉണ്ണീൻ കുട്ടി, മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: സൈഫുന്നീസ, മക്കൾ: ഷമാന, ഹന.
മയ്യിത്ത് നാട്ടില്‍ കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ഹോത്ത സുദൈർ കെ.എം.സി.സി നേതാക്കളും സുഹൃത്ത് ജലീലും രംഗത്തുണ്ട്.
A Malayalee died of a heart attack while working in a grocery store in Saudi Arabia.