---
title: "വ്യാജരേഖ ചമച്ചു; കുവൈത്തില്‍ സര്‍വകലാശാലാ പ്രഫസര്‍ക്ക് ജയില്‍ ശിക്ഷ"
english_title: "Forgery; University professor jailed in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/45037/forgery-university-professor-jailed-in-kuwait"
published_at: "2022-05-26T08:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628eec00812df_arrest.jpg"
keywords: []
---

# വ്യാജരേഖ ചമച്ചു; കുവൈത്തില്‍ സര്‍വകലാശാലാ പ്രഫസര്‍ക്ക് ജയില്‍ ശിക്ഷ

> **Lead Summary:** **കുവൈത്ത് സിറ്റി:** കുവൈത്തില്‍ വ്യാജരേഖ ചമച്ച കുറ്റത്തിന് സര്‍വകലാശാലാ പ്രഫസര്‍ക്ക് ജയില്‍ ശിക്ഷ. ഔദ്യോഗിക രേഖകള്‍ ഇയാള്‍ വ്യാജമായി ഉണ്ടാക്കുകയായിരുന്നുവെന്നാണ് കേസ് രേഖകള്‍ വ്യക്തമാക്കുന്നത്.

## Article Content

**കുവൈത്ത് സിറ്റി:** കുവൈത്തില്‍ വ്യാജരേഖ ചമച്ച കുറ്റത്തിന് സര്‍വകലാശാലാ പ്രഫസര്‍ക്ക് ജയില്‍ ശിക്ഷ. ഔദ്യോഗിക രേഖകള്‍ ഇയാള്‍ വ്യാജമായി ഉണ്ടാക്കുകയായിരുന്നുവെന്നാണ് കേസ് രേഖകള്‍ വ്യക്തമാക്കുന്നത്.

നേരത്തെ കേസില്‍ വിചാരണ നടത്തിയ കീഴ്‍കോടതി മൂന്ന് വര്‍ഷം കഠിന തടവും 500 ദിനാര്‍ പിഴയുമാണ് വിധിച്ചത്. വിധിക്കെതിരെ അപ്പീല്‍ നല്‍കിയെങ്കിലും കഴിഞ്ഞ ദിവസം അപ്പീല്‍ കോടതിയും ശിക്ഷ ശരിവെയ്‍ക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/45037/forgery-university-professor-jailed-in-kuwait)