---
title: "ടിക്കറ്റ് ഉറപ്പാക്കിയ യാത്രക്കാർക്ക് മാത്രം പ്രവേശനം; ഷാർജ വിമാനത്താവളത്തിൽ നിയന്ത്രണം "
english_title: "Admission for ticketed passengers only. Control at Sharjah Airport"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/4516/admission-for-ticketed-passengers-only-control-at-sharjah-airport"
published_at: "2021-10-11T09:59:00+05:30"
category: "UAE"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6163be0697c02_sharja airport.jpg"
keywords: []
---

# ടിക്കറ്റ് ഉറപ്പാക്കിയ യാത്രക്കാർക്ക് മാത്രം പ്രവേശനം; ഷാർജ വിമാനത്താവളത്തിൽ നിയന്ത്രണം 

> **Lead Summary:** **ഷാർജ : **വിമാന ടിക്കറ്റ് ഉറപ്പാക്കിയ യാത്രക്കാർ മാത്രമേ ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ എത്താൻ പാടുള്ളൂവെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിലേയ്ക്ക് പ്രവേശനം യാത്ര ഉറപ്പാക്കിയ ടിക്കറ്റുള്ളവർക്ക് മാത്രമായി കർശനമാക്കിയതായി അറിയിച്ചതായും എയർ ഇന്ത്യാ അധികൃതർ വാർത്താ കുറിപ്പില്‍ പറഞ്ഞു.

## Article Content

**ഷാർജ : **വിമാന ടിക്കറ്റ് ഉറപ്പാക്കിയ യാത്രക്കാർ മാത്രമേ ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ എത്താൻ പാടുള്ളൂവെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിലേയ്ക്ക് പ്രവേശനം യാത്ര ഉറപ്പാക്കിയ ടിക്കറ്റുള്ളവർക്ക് മാത്രമായി കർശനമാക്കിയതായി അറിയിച്ചതായും എയർ ഇന്ത്യാ അധികൃതർ വാർത്താ കുറിപ്പില്‍ പറഞ്ഞു.

വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂറിനും മുൻപ് യാത്രക്കാർ വിമാനത്താവളത്തിൽ വരേണ്ട ആവശ്യമില്ല. എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. സ്വന്തമായി പിപിഇ കിറ്റില്ലാത്തവർക്ക് ടെർമിനലിനകത്തെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള വെൻഡിങ് മെഷീനിൽ നിന്ന് അവ സ്വന്തമാക്കാമെന്നും എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/4516/admission-for-ticketed-passengers-only-control-at-sharjah-airport)