---
title: "യുഎഇയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി"
english_title: "A Malayalee who was undergoing treatment in Abu Dhabi fell ill and died."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/45220/a-malayalee-who-was-undergoing-treatment-in-abu-dhabi-fell-ill-and-died"
published_at: "2022-05-26T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f97a70aadc_death.jpg"
keywords: []
---

# യുഎഇയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി

> **Lead Summary:** **അബുദാബി:** രോഗബാധിതനായി അബുദാബിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി മരിച്ചു. കണ്ണൂര്‍ മാടായി പുതിയവളപ്പ് കോയംമടത്തു വീട്ടില്‍ അബൂബക്കര്‍ ആണ് മരിച്ചത്.

## Article Content

**അബുദാബി:** രോഗബാധിതനായി അബുദാബിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി മരിച്ചു. കണ്ണൂര്‍ മാടായി പുതിയവളപ്പ് കോയംമടത്തു വീട്ടില്‍ അബൂബക്കര്‍ ആണ് മരിച്ചത്.

അബുദാബി പൊലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ജീവനക്കാരനായിരുന്ന അദ്ദേഹം രണ്ട് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോയംമാടത്ത് പരേതരായ കെ.എം മുഹമ്മദ് - ബീബി ദമ്പതികളുടെ മകനാണ്.

ഭാര്യ - ആയിഷാ ബീവി. മക്കള്‍ - ബുഷ്റ, അനീസ്, ആശിഫ്. മക്കള്‍ - നൗഫല്‍, ഫിദ, റിഷാദ, മുഹമ്മദ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/45220/a-malayalee-who-was-undergoing-treatment-in-abu-dhabi-fell-ill-and-died)