അൽദഫ്ര മേഖലയിൽ ബ്ലൂ ഹോൾ കണ്ടെത്തി

 അൽദഫ്ര മേഖലയിൽ ബ്ലൂ ഹോൾ കണ്ടെത്തി
Oct 11, 2021 12:25 PM | By Shalu Priya

അബുദാബി : മത്സ്യങ്ങൾ ഉൾപ്പെടെയുള്ള സമുദ്ര ജീവികൾക്ക് സുരക്ഷിത ആവാസ മേഖലയായ ബ്ലൂ ഹോൾ അൽദഫ്ര മേഖലയിൽ കണ്ടെത്തി. അപൂർവ സമുദ്ര പ്രതിഭാസത്തിൽ രൂപപ്പെട്ട 'നീലക്കുഴി'ക്ക് 300 മീറ്റർ നീളവും 200 മീറ്റർ വീതിയും 12 മീറ്റർ ആഴവുമുണ്ട്.

മൊത്തം വിസ്തീർണം 45,000 ചതുരശ്ര മീറ്റർ. കുറഞ്ഞത് 10 തരം പവിഴപ്പുകളാൽ സമ്പന്നമായ ബ്ലൂ ഹോൾ ഹമ്മൂർ, ഫാർഷ്, ഷേരി, ജാക്ക്ഫിഷ് തുടങ്ങി ഒട്ടേറെ മത്സ്യങ്ങളുടെ സുരക്ഷിത ആവാസ കേന്ദ്രംകൂടിയാണ്. വർണാഭമായ പവിഴപ്പുറ്റുകളും മത്സ്യസമ്പത്തും ഒട്ടേറെ സൂക്ഷ്മ ജീവികളുടെ സാന്നിധ്യവും മറ്റു സവിശേഷ ഘടനകളും സമുദ്ര ഗവേഷകരെയും മുങ്ങൽ വിദഗ്ധരെയും ആകർഷിക്കുന്നു.

അർധവൃത്താകൃതിയിലുള്ള നീലക്കുഴി അടിഭാഗം ചെളിയും മണലും നിറഞ്ഞതുമാണ്. ശാസ്ത്രീയ പഠനം നടത്താനുള്ള ഒരുക്കത്തിലാണ് പരിസ്ഥിതി ഏജൻസി. ദക്ഷിണ ചൈന കടലിലെ ദി യോംഗിൾ ആണ് നിലവിൽ ഏറ്റവും ആഴമേറിയ ബ്ലു ഹോൾ.

bluehole found in al dafra

Next TV

Related Stories
സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

Jan 20, 2022 09:50 PM

സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ്...

Read More >>
പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

Jan 20, 2022 09:02 PM

പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

സൗദി അറേബ്യയില്‍ 'പ്രീമിയം ഇഖാമ' നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന....

Read More >>
മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

Jan 20, 2022 08:05 PM

മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്‍തു....

Read More >>
 കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

Jan 20, 2022 04:41 PM

കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ കത്തികള് , ബ്ലേഡുകള് , ചുറ്റികകള് , മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ കൊണ്ട് നടക്കുന്നതിന് യുഎഇയില്‍...

Read More >>
 ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

Jan 20, 2022 03:46 PM

ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

ബഹ്റൈനില്‍ നാല് ദിവസം മുമ്പ് കാണാതായ 14 വയസുകാരിയെ...

Read More >>
ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Jan 20, 2022 02:18 PM

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേന...

Read More >>
Top Stories