മകളെ കൊലപ്പെടുത്തി മൃതദേഹം അഞ്ചു വര്‍ഷം വീട്ടില്‍ സൂക്ഷിച്ചു; സ്ത്രീക്ക് ജീവപര്യന്തം തടവ്

മകളെ കൊലപ്പെടുത്തി മൃതദേഹം അഞ്ചു വര്‍ഷം വീട്ടില്‍ സൂക്ഷിച്ചു; സ്ത്രീക്ക് ജീവപര്യന്തം തടവ്
May 28, 2022 08:16 AM | By Vyshnavy Rajan

കുവൈത്ത് സിറ്റി : മകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഞ്ചു വര്‍ഷം വീട്ടില്‍ സൂക്ഷിച്ച സ്ത്രീക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കുവൈത്തി കോടതി. കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സംഭവത്തില്‍ സ്ത്രീയെ അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ താന്‍ കുറ്റക്കാരിയല്ലെന്നും മകളെ മരിച്ച നിലയില്‍ നിലത്ത് കിടക്കുന്നതായി കണ്ടെത്തുകയും തുടര്‍ന്ന് മൃതദേഹം ഒളിപ്പിക്കുകയുമായിരുന്നെന്നാണ് സ്ത്രീ ആദ്യം പറഞ്ഞത്. മരണവിവരം അധികൃതരെ അറിയിച്ചാല്‍ നിയമനടപടി നേരിടേണ്ടി വരുമോ എന്ന പേടി മൂലമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മാതാവ് സഹോദരിയോട് ക്രൂരമായാണ് പെരുമാറിയിരുന്നതെന്നും വീട്ടില്‍ പൂട്ടിയിട്ടതായും സ്ത്രീയുടെ മകന്‍ വെളിപ്പെടുത്തി. എന്നാല്‍ മകളെ കൊലപ്പെടുത്താനുള്ള ഉദ്ദേശ്യമില്ലായിരുന്നെന്ന് സ്ത്രീ പറഞ്ഞു. മകളെ അച്ചടക്കം പഠിപ്പിക്കാന്‍ മാത്രമാണ് ഉദ്ദേശിച്ചിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2012 മുതല്‍ വീട്ടിലെ ചെറിയ മുറിയില്‍ സ്ത്രീ മകളെ പൂട്ടിയിട്ടതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. വിദ്യാഭ്യാസത്തിനും അവശ്യ കാര്യങ്ങള്‍ക്കുമുള്ള അവകാശം നിഷേധിച്ചിരുന്നു. പിന്നീട് പെണ്‍കുട്ടിയെ ശുചിമുറിയിലാക്കുകയും അവിടെ വെച്ച് കുട്ടി മരണപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പ്രാദേശി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

A Kuwaiti court has sentenced a woman to life in prison for keeping her body at home for five years after killing her daughter

Next TV

Related Stories
ബിഗ് ടിക്കറ്റിലൂടെ 30 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി

Jul 4, 2022 06:37 AM

ബിഗ് ടിക്കറ്റിലൂടെ 30 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി

അബുദാബി ബിഗ് ടിക്കറ്റിന്റെ 241-ാമത് സീരീസ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (32 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസിയായ സഫ്വാന്‍...

Read More >>
എമിറേറ്റ്‌സ് വിമാനത്തില്‍ ദ്വാരം കണ്ടെത്തി

Jul 3, 2022 09:54 PM

എമിറേറ്റ്‌സ് വിമാനത്തില്‍ ദ്വാരം കണ്ടെത്തി

പറക്കലിനിടയിലാണ് വിമാനത്തിന്റെ 22 ടയറുകളില്‍ ഒരെണ്ണം പൊട്ടിയതായി...

Read More >>
മലയാളി റിയാദില്‍ കുഴഞ്ഞുവീണ് മരിച്ചു

Jul 3, 2022 09:34 PM

മലയാളി റിയാദില്‍ കുഴഞ്ഞുവീണ് മരിച്ചു

മലയാളി റിയാദില്‍ കുഴഞ്ഞുവീണ്...

Read More >>
ഒമാനിലെ  റോഡിലുണ്ടായ വാഹനാപകടത്തില്‍ നാല് സ്വദേശികള്‍ മരിച്ചു

Jul 3, 2022 08:25 PM

ഒമാനിലെ റോഡിലുണ്ടായ വാഹനാപകടത്തില്‍ നാല് സ്വദേശികള്‍ മരിച്ചു

ഒമാനിലെ ആദം-ഹൈമ റോഡിലുണ്ടായ വാഹനാപകടത്തില്‍ നാല് സ്വദേശികള്‍...

Read More >>
ഒമാനില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

Jul 3, 2022 07:26 PM

ഒമാനില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...

Read More >>
കുവെത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി അന്തരിച്ചു

Jul 3, 2022 02:56 PM

കുവെത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി അന്തരിച്ചു

കുവൈത്തിലെ പ്രമുഖ മലയാളി ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി (51) നാട്ടിൽ...

Read More >>
Top Stories