സാമൂഹിക വികസനത്തിനുള്ള മാർഗരേഖയായി പുറത്തിറക്കിയ 10 തത്വങ്ങൾക്ക് അംഗീകാരം

സാമൂഹിക വികസനത്തിനുള്ള മാർഗരേഖയായി പുറത്തിറക്കിയ 10 തത്വങ്ങൾക്ക് അംഗീകാരം
Oct 11, 2021 12:54 PM | By Shalu Priya

അബുദാബി : സാമൂഹിക വികസനത്തിനുള്ള മാർഗരേഖയായി പുറത്തിറക്കിയ 10 തത്വങ്ങൾക്ക് അംഗീകാരം. പുതിയ കാലഘട്ടത്തിനനുസരിച്ച് രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക വികസനത്തിനുള്ള മാർഗരേഖയായി ഈയിടെ പുറത്തിറക്കിയ തത്വങ്ങൾക്കാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി.

ഈ തത്വങ്ങൾ അനുസരിച്ചായിരിക്കണം രാജ്യത്തെ വിവിധ മന്ത്രാലയങ്ങളും ഫെഡറൽ, പ്രാദേശിക ഭരണ സ്ഥാപനങ്ങളും മറ്റും പ്രവർത്തിക്കേണ്ടതെന്നു ഷെയ്ഖ് ഖലീഫ പറഞ്ഞു. സുവർണ ജൂബിലി വർഷത്തിൽ ഇറക്കിയ തത്വങ്ങൾ അടുത്ത 50 വർഷത്തെ രാജ്യത്തിന്റെ പ്രയാണം നിർണയിക്കും.

കുതിക്കും, ഈ തത്വങ്ങൾ മുറുകെപ്പിടിച്ച്

 • നഗര, ഗ്രാമീണ സമ്പദ്‌വ്യവസ്ഥകളുടെ വികസനത്തിലൂടെ ഐക്യ അറബ് എമിറേറ്റിനെ (യുഎഇ) ശക്തിപ്പെടുത്തുക.
 • ലോകോത്തര സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുക. ഫെഡറൽ, പ്രാദേശിക തലങ്ങളിൽ മികച്ച ആഗോള സാമ്പത്തിക അന്തരീക്ഷം സൃഷ്ടിക്കുക.
 • രാജ്യത്തിന്റെ വിദേശനയം ദേശീയ താൽപര്യങ്ങളെ കൂടി സംരക്ഷിക്കുന്നായിരിക്കണം.
 • ഭാവിയിലേക്കുള്ള ശക്തി മനുഷ്യ മൂലധനമാണ്. മത്സരാധിഷ്ഠിത ദേശീയ സമ്പദ്‌വ്യവസ്ഥയായി മുന്നേറുന്നതിന് വിദ്യാഭ്യാസ പുരോഗതി, പ്രതിഭകളെ ആകർഷിക്കൽ, വിദഗ്ധരെ നിലനിർത്തൽ, കഴിവുകൾ വികസിപ്പിക്കൽ എന്നിവയിൽ ഊന്നൽ നൽകണം.
 • നല്ല അയൽപക്കമാണ് സ്ഥിരതയുടെ അടിസ്ഥാനം. അയൽക്കാരുമായി സുസ്ഥിരവും അനുകൂലവുമായ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക ബന്ധം വികസിപ്പിക്കുന്നതായിരിക്കണം രാജ്യത്തിന്റെ വിദേശനയം.
 • യുഎഇയുടെ യശസ്സ് ഉയർത്തിപ്പിടിക്കാനായി എല്ലാ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളും ശ്രമങ്ങളും ഏകീകരിക്കണം. ആഗോള തലത്തിൽ ബിസിനസ്, വിനോദസഞ്ചാരം, വ്യവസായം, നിക്ഷേപം, സാംസ്കാരിക മികവ് ലക്ഷ്യമാക്കി പ്രവർത്തിക്കണം.
 • ഡിജിറ്റൽ, സാങ്കേതിക, ശാസ്ത്രീയ മേഖലകളിലെ മികവായിരിക്കും വികസന-സാമ്പത്തിക മുന്നേറ്റത്തിന് അടിസ്ഥാനമാവുക. പ്രതിഭകൾ, കമ്പനികൾ, ഈ മേഖലകളിലെ നിക്ഷേപങ്ങൾ എന്നിവയുടെ ആഗോള ഹബ് എന്ന നിലയിലുള്ള ഏകീകരണം രാജ്യത്തെ ഭാവിയിലെ ആഗോള നേതൃത്വമാക്കും.
 • സഹിഷ്ണുത, സുതാര്യത, അവകാശങ്ങളുടെ സംരക്ഷണം, നീതി എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും രാജ്യത്തിന്റെ മൂല്യവ്യവസ്ഥ. സമാധാനവും തുറന്ന മനസ്സും മാനവികതയും പ്രോത്സാഹിപ്പിക്കുന്ന എല്ലാ സംരംഭങ്ങൾക്കും രാജ്യാന്തര സംഘടനകൾക്കും രാജ്യം പിന്തുണ നൽകും.
 • വിദേശ മാനുഷിക സഹായം രാജ്യത്തിെന്റെ അടിസ്ഥാന കാഴ്ചപ്പാടിനും ധാർമിക ദൗത്യത്തിെന്റെയും ഭാഗമാണ്. ദുരന്തങ്ങളിലും പ്രതിസന്ധികളിലും ആശ്വാസം നൽകുന്നതിന് രാഷ്ട്രീയ വിയോജിപ്പ് തടസ്സമാകില്ല.
 • സമാധാനം, ഐക്യം, ചർച്ചകൾ, സംഭാഷണം എന്നിവയ്ക്കുള്ള ആഹ്വാനമാണ് വിദേശനയത്തിന്റെ അടിസ്ഥാനം. സമാധാനപരവും ക്രിയാത്മകവുമായ ചർച്ചകളിലൂടെ പ്രാദേശിക, രാജ്യാന്തര രാഷ്ട്രീയ വിയോജിപ്പുകൾ പരിഹരിക്കും.

Approval for 10 principles released as a guideline for social development

Next TV

Related Stories
ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

Dec 19, 2021 12:33 PM

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

പല രാജ്യങ്ങളിലും കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബഹറൈനില്‍ ഇന്ന്...

Read More >>
വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

Dec 19, 2021 11:53 AM

വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

പുതിയ നിയമം അനുസരിച്ച്, പത്തോ അതിൽ കുറവോ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ, 11 മുതൽ 50 വരെ തൊഴിലാളികൾക്കുള്ള സ്ഥാപനങ്ങൾ, അൻപത്തൊന്നോ അതിൽ കൂടുതലോ...

Read More >>
മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു; സൂചനകൾ ഇതാ

Dec 19, 2021 11:38 AM

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു; സൂചനകൾ ഇതാ

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം കൂടുന്നു. സമീപകാല മരണങ്ങളിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്....

Read More >>
അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

Dec 17, 2021 12:08 PM

അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

അസ്വാഭാവിക ശബ്‍ദം പുറപ്പെടുവിച്ച് റെസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റും നിരത്തുകളിലൂടെ കുതിച്ചുപാഞ്ഞിരുന്ന 609 വാഹനങ്ങള്‍ ഒരാഴ്‍ചയ്‍ക്കിടെ...

Read More >>
‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

Dec 16, 2021 02:38 PM

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ...

Read More >>
ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

Dec 16, 2021 02:31 PM

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കൈയടക്കി സൗദി അറേബ്യ കുതിപ്പ്...

Read More >>
Top Stories