റമദാനിൽ ദുബൈയിൽ അറസ്റ്റിലായത് 458 യാചകർ

ദുബൈ: റമദാനില്‍ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത് 458 യാചകരെ. ഇവരില്‍ 23 പേര്‍ പെരുന്നാള്‍ അവധി ദിവസങ്ങളിലാണ് പിടിയിലായത്.

ദുബൈ പൊലീസിന്റെ യാചക നിരോധിത ക്യാമ്പയിനിന്റെ ഭാഗമായാണ് ഇവരെ പിടികൂടിയത്.

പൊലീസിന്റെ ക്യാമ്പയിന്റെ ഭാഗമായി യാചകരുടെ എണ്ണം കുറയ്ക്കാനായാതായി ദുബൈ പൊലീസ് ഇന്‍ഫില്‍ട്രേറ്റേഴ്‌സ് വിഭാഗം ഡയറക്ടര്‍ കേണല്‍ അലി സാലിം പറഞ്ഞു.

യാചകര്‍ സ്ഥിരമായി എത്തുന്ന സ്ഥലങ്ങളില്‍ ഇത്തവണ പട്രോളിങ് ശക്തമാക്കിയിരുന്നു. എല്ലാ വര്‍ഷവും ഇത്തരം ക്യാമ്പയിനുകള്‍ പൊലീസ് സംഘടിപ്പിക്കാറുണ്ട്.

യുഎഇയില്‍ ഭിക്ഷാടനം നടത്തുന്നവര്‍ക്ക് 5,000 ദിര്‍ഹം പിഴയും മൂന്നുമാസം തടവുമാണ് ശിക്ഷ. രാജ്യത്തിന് പുറത്തുനിന്നുള്ളവരെ ഭിക്ഷാടനത്തിന് എത്തിക്കുന്നവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം പിഴയും ആറുമാസത്തില്‍ കുറയാത്ത തടവുശിക്ഷയും ലഭിക്കും.

ഭിക്ഷാടനം ശ്രദ്ധയിൽപ്പെട്ടാൽ ടോൾ ഫ്രീ നമ്പരായ 901 വഴിയോ പൊലീസ് ആപ്പിലൂടെയോ അറിയിക്കണമെന്ന് ദുബൈ പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *