---
title: "മലയാളി ഉംറ തീര്‍ത്ഥാടക ജിദ്ദയില്‍ മരിച്ചു"
english_title: "Malayalee woman dies in Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/45873/malayalee-woman-dies-in-jeddah"
published_at: "2022-05-29T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62937761cebe0_DEATH.jpg"
keywords: []
---

# മലയാളി ഉംറ തീര്‍ത്ഥാടക ജിദ്ദയില്‍ മരിച്ചു

> **Lead Summary:** **റിയാദ്:** മലയാളി ഉംറ തീര്‍ത്ഥാടക ജിദ്ദയില്‍ മരിച്ചു. കോഴിക്കോട് പെരുവയല്‍ സ്വദേശി മറിയുമ്മ കച്ചേരി പൂനത്തില്‍ ആണ് മരിച്ചത്.

## Article Content

**റിയാദ്:** മലയാളി ഉംറ തീര്‍ത്ഥാടക ജിദ്ദയില്‍ മരിച്ചു. കോഴിക്കോട് പെരുവയല്‍ സ്വദേശി മറിയുമ്മ കച്ചേരി പൂനത്തില്‍ ആണ് മരിച്ചത്.

ഉംറ കഴിഞ്ഞു നാട്ടിലേക്ക് മടങ്ങാന്‍ ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടര്‍ന്ന് ജിദ്ദ കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അവിടെ വെച്ചാണ് മരണം സംഭവിച്ചത്. ഭര്‍ത്താവും മകനുമൊന്നിച്ചു ഉംറക്ക് എത്തിയതായിരുന്നു. കാന്‍സര്‍ ബാധിതയായിരുന്നു.

ഭര്‍ത്താവ്: അലവി നായര്‍ കുളങ്ങര. മയ്യിത്ത് ജിദ്ദയില്‍ ഖബറടക്കം നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/45873/malayalee-woman-dies-in-jeddah)