ഒമാനിലെ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസ ലഭിക്കാന്‍ അവസരമൊരുങ്ങുന്നു

 ഒമാനിലെ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസ ലഭിക്കാന്‍ അവസരമൊരുങ്ങുന്നു
Sep 29, 2021 03:19 PM | By Shalu Priya

മസ്‍കത്ത് : ഒമാനിലെ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസ ലഭിക്കാന്‍ അവസരമൊരുങ്ങുന്നു. രാജ്യത്തെ വാണിജ്യ, വ്യവസായ നിക്ഷേപ മന്ത്രാലയം ഇതിനായി പ്രത്യേക ഇന്‍വെസ്റ്റര്‍ റെസിഡന്‍സി പ്രോഗ്രാമിന് തുടക്കംകുറിച്ചു.

ഒക്ടോബര്‍ മൂന്ന് മുതല്‍ മന്ത്രാലയത്തിന്റെ ഇ-ഇന്‍വെസ്റ്റ് സര്‍വീസസ് വഴി ഇതിനുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു.

വിവിധ രാജ്യക്കാരായ 22 പ്രവാസി നിക്ഷേപകര്‍ക്ക് ഇതിനോടകം തന്നെ ദീര്‍ഘകാല വിസ ലഭിച്ചു. ബുധനാഴ്‍ച ഇവര്‍ വിസ ഏറ്റുവാങ്ങി. ഈ ചടങ്ങില്‍ വെച്ചാണ് നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കാനുള്ള പദ്ധതിയുടെ വിശദ വിവരങ്ങള്‍ പ്രഖ്യാപിച്ചത്.

ഒമാന്റെ വിഷന്‍ 2040ന് അനുഗുണമായി രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയ്‍ക്ക് സഹായകമാവുന്ന തരത്തില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കാനും തൊഴില്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിയെന്ന് വാണിജ്യ മന്ത്രാലയത്തിലെ ഉപദേഷ്‍ടാവ് ഖാലിദ് അല്‍ ശുഐബി പറഞ്ഞു.

ഒമാനില്‍ നിക്ഷേപം നടത്താന്‍ താത്പര്യമുള്ളവര്‍ക്ക് അഞ്ചു മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള വിസ അനുവദിക്കാനാണ് തീരുമാനം. പിന്നീട് ഇതിന്റെ കാലാവധി നീട്ടി നല്‍കുകയും ചെയ്യും.

Investors in Oman are getting the opportunity to get a long-term visa

Next TV

Related Stories
കൃത്രിമ ക്രിസ്മസ് ട്രീകൾക്ക് മൂന്നിരട്ടി വില

Dec 17, 2021 02:07 PM

കൃത്രിമ ക്രിസ്മസ് ട്രീകൾക്ക് മൂന്നിരട്ടി വില

കണ്ടെയ്നർ ക്ഷാമം മൂലം അമേരിക്കയിൽനിന്ന് ക്രിസ്മസ് ട്രീ എത്താൻ വൈകിയതോടെ യുഎഇയിൽ കൃത്രിമ...

Read More >>
വൻ വിലക്കുറവ്, രുചിമേളം; ആഘോഷപ്പൂരത്തിന് തുടക്കം, ലോകം സ്വപ്ന നഗരത്തിന്റെ കൈക്കുമ്പിളിൽ

Dec 16, 2021 11:47 AM

വൻ വിലക്കുറവ്, രുചിമേളം; ആഘോഷപ്പൂരത്തിന് തുടക്കം, ലോകം സ്വപ്ന നഗരത്തിന്റെ കൈക്കുമ്പിളിൽ

ഭാഗ്യശാലികൾക്ക് ആഡംബര വാഹനങ്ങളും സ്വർണാഭരണങ്ങളും സ്വന്തമാക്കാം. നിസാൻ ഗ്രാൻഡ് നറുക്കെടുപ്പിൽ...

Read More >>
ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് നാളെ തുടക്കം; വൻ വിലക്കുറവ്

Dec 14, 2021 03:21 PM

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് നാളെ തുടക്കം; വൻ വിലക്കുറവ്

കാഴ്ചകളും കൗതുകങ്ങളും കൈനിറയെ സമ്മാനങ്ങളുമായി ലോകത്തെ വരവേൽക്കാൻ ദുബായ്...

Read More >>
എക്‌സ്‌പോ 2020: ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചത് അഞ്ച് ലക്ഷത്തിലേറെ പേര്‍

Dec 12, 2021 07:54 AM

എക്‌സ്‌പോ 2020: ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചത് അഞ്ച് ലക്ഷത്തിലേറെ പേര്‍

ഗുജറാത്ത്, തെലങ്കാന, കര്‍ണാടക, രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ലഡാക്ക് എന്നീ സംസ്ഥാനങ്ങളുടെ പ്രദര്‍ശനങ്ങള്‍ ഇതിനകം എക്‌സ്‌പോയിലെ ഇന്ത്യന്‍...

Read More >>
ഉംറ വീസകളില്‍ എത്തുന്നവര്‍ക്കു സൗദിയില്‍ 30 ദിവസം വരെ താമസിക്കാം

Dec 2, 2021 01:30 PM

ഉംറ വീസകളില്‍ എത്തുന്നവര്‍ക്കു സൗദിയില്‍ 30 ദിവസം വരെ താമസിക്കാം

വിദേശങ്ങളില്‍ നിന്ന് ഉംറ വീസകളില്‍ എത്തുന്ന തീര്‍ഥാടകര്‍ക്കു സൗദിയില്‍ താമസിക്കാനുള്ള അനുമതി 30 ദിവസം...

Read More >>
സൗ​ദി മാ​ര​ത്ത​ൺ: മ​ല​യാ​ളി​ക്ക്​ അ​ഭി​മാ​ന​മാ​യി ഷാ​ന ജ​ബി​ൻ

Nov 30, 2021 06:09 PM

സൗ​ദി മാ​ര​ത്ത​ൺ: മ​ല​യാ​ളി​ക്ക്​ അ​ഭി​മാ​ന​മാ​യി ഷാ​ന ജ​ബി​ൻ

സൗ​ദി അ​റേ​ബ്യ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി അ​ര​ങ്ങേ​റി​യ അ​ന്താ​രാ​ഷ്​​ട്ര ഹാ​ഫ്​ മാ​ര​ത്ത​ണി​ൽ ഏ​ക മ​ല​യാ​ളി...

Read More >>
Top Stories