നിയമം ലംഘിച്ച് താമസിക്കുന്ന പ്രവാസികളുടെ നാടുകടത്തല്‍ കൂടുതല്‍ വേഗത്തില്‍ പൂര്‍ത്തികരിക്കാന്‍ നടപടി

നിയമം ലംഘിച്ച് താമസിക്കുന്ന പ്രവാസികളുടെ നാടുകടത്തല്‍ കൂടുതല്‍ വേഗത്തില്‍ പൂര്‍ത്തികരിക്കാന്‍ നടപടി
Oct 11, 2021 10:09 PM | By Shalu Priya

കുവൈത്ത് സിറ്റി : നിയമം ലംഘിച്ച് കുവൈത്തില്‍ താമസിക്കുന്ന പ്രവാസികളുടെ നാടുകടത്തല്‍ കൂടുതല്‍ വേഗത്തില്‍ പൂര്‍ത്തികരിക്കാന്‍ പുതിയ നടപടികളുമായി അധികൃതര്‍. ഫയലുകളും മറ്റ് രേഖകളും വേഗത്തില്‍ തയ്യാറാക്കുന്നതിന് അല്‍ അസ്സാം റൌണ്ട് എബൌട്ടിന് സമീപം പുതിയ ഓഫീസ് തുറക്കാന്‍ പ്രിസണ്‍ അഡ്‍മിനിസ്‍ട്രേഷന്‍ വിഭാഗം തീരുമാനിച്ചു.

താമസകാര്യ പരിശോധനാ വിഭാഗവുമായി സഹകരിച്ചായിരിക്കും ഇതിനുള്ള നടപടികളെന്ന് അല്‍ ജരീദ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് തമര്‍ അല്‍ അലി കഴിഞ്ഞയാഴ്‍ച നാടുകടത്തല്‍ കേന്ദ്രം സന്ദര്‍ശിച്ചിരുന്നു. ഇവിടെ പരിധിയിലധികം ആളുകളെ താമസിപ്പിക്കരുതെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ഇതനുസരിച്ച് ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഒരു കറക്ഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ്, പ്രിസണ്‍ അഡ്‍മിനിസ്‍ട്രേഷന്‍ എന്നീ വിഭാഗങ്ങള്‍ ചേര്‍ന്നാണ് പുതിയ നാടുകടത്തല്‍ കേന്ദ്രം ആരംഭിക്കുന്നത്. ഇതിന് പുറമെ വിമാനത്താവളത്തില്‍ പ്രത്യേക നാടുകടത്തല്‍ സെല്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.

രാജ്യം വിടാനാഗ്രഹിക്കുന്ന നിയമലംഘകര്‍ക്ക് ഈ സെല്ലിനെ സമീപിച്ച് നാടുകടത്തലിനുള്ള നടപടികള്‍ ആരംഭിക്കാനാവും. കുവൈത്തില്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ നേരത്തെ സമയം അനുവദിച്ചിരുന്നു. ഇത് അവസാനിച്ചതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ മേഖകളില്‍ ശക്തമായ പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്.

Action to expedite the deportation of illegal immigrants

Next TV

Related Stories
ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

Dec 19, 2021 12:33 PM

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

പല രാജ്യങ്ങളിലും കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബഹറൈനില്‍ ഇന്ന്...

Read More >>
വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

Dec 19, 2021 11:53 AM

വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

പുതിയ നിയമം അനുസരിച്ച്, പത്തോ അതിൽ കുറവോ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ, 11 മുതൽ 50 വരെ തൊഴിലാളികൾക്കുള്ള സ്ഥാപനങ്ങൾ, അൻപത്തൊന്നോ അതിൽ കൂടുതലോ...

Read More >>
മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു;  സൂചനകൾ ഇതാ

Dec 19, 2021 11:38 AM

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു; സൂചനകൾ ഇതാ

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം കൂടുന്നു. സമീപകാല മരണങ്ങളിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്....

Read More >>
അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

Dec 17, 2021 12:08 PM

അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

അസ്വാഭാവിക ശബ്‍ദം പുറപ്പെടുവിച്ച് റെസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റും നിരത്തുകളിലൂടെ കുതിച്ചുപാഞ്ഞിരുന്ന 609 വാഹനങ്ങള്‍ ഒരാഴ്‍ചയ്‍ക്കിടെ...

Read More >>
‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

Dec 16, 2021 02:38 PM

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ...

Read More >>
ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

Dec 16, 2021 02:31 PM

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കൈയടക്കി സൗദി അറേബ്യ കുതിപ്പ്...

Read More >>
Top Stories