---
title: "ഒമാനില്‍ ഇന്ന് മുതല്‍ മഴയ്ക്ക് സാധ്യത"
english_title: "Rains expected in Oman from today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/46508/rains-expected-in-oman-from-today"
published_at: "2022-06-01T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629750e44d2f3_OMAN.jpg"
keywords: []
---

# ഒമാനില്‍ ഇന്ന് മുതല്‍ മഴയ്ക്ക് സാധ്യത

> **Lead Summary:** **മസ്കറ്റ്:** ഒമാനില്‍ ചൂട് തുടരുന്നതിനിടെ ചില പ്രദേശങ്ങളില്‍ ജൂണ്‍ 1 ബുധനാഴ്ച മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

## Article Content

**മസ്കറ്റ്:** ഒമാനില്‍ ചൂട് തുടരുന്നതിനിടെ ചില പ്രദേശങ്ങളില്‍ ജൂണ്‍ 1 ബുധനാഴ്ച മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

ജൂണ്‍ 3 വെള്ളിയാഴ്ച വരെ ഇത് നീളാം. അല്‍ വുസ്ത, ദോഫാര്‍, നോര്‍ത്ത് ബത്തിന, സൗത്ത് ബത്തിന ഗവര്‍ണറേറ്റുകളില്‍ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. ചില സ്ഥലങ്ങളില്‍ പുലര്‍ച്ചെ മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/46508/rains-expected-in-oman-from-today)