---
title: "റോഡപകടത്തിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി"
english_title: "The body of an expatriate Keralite who died in a road accident has been buried"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/46542/the-body-of-an-expatriate-keralite-who-died-in-a-road-accident-has-been-buried"
published_at: "2022-06-01T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629776e2963cd_DEATH.jpg"
keywords: []
---

# റോഡപകടത്തിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി

> **Lead Summary:** **റിയാദ്:** ത്വാഇഫിനടുത്ത് അൽഖുർമയിൽ റോഡപകടത്തിൽ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം മക്കയിൽ ഖബറടക്കി. അൽഖുർമയിൽ സ്വദേശിയുടെ വാഹനമിടിച്ച് മരിച്ച കൊല്ലം കിളികൊല്ലൂർ രണ്ടാംകുറ്റി സ്വദേശി നിയാസ് മുഹമ്മദിന്റെ മൃതദേഹമാണ് ചൊവ്വാഴ്ച അസർ നമസ്കാരാനന്തരം മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ ഖബറടക്കിയത്.

## Article Content

**റിയാദ്:** ത്വാഇഫിനടുത്ത് അൽഖുർമയിൽ റോഡപകടത്തിൽ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം മക്കയിൽ ഖബറടക്കി. അൽഖുർമയിൽ സ്വദേശിയുടെ വാഹനമിടിച്ച് മരിച്ച കൊല്ലം കിളികൊല്ലൂർ രണ്ടാംകുറ്റി സ്വദേശി നിയാസ് മുഹമ്മദിന്റെ മൃതദേഹമാണ് ചൊവ്വാഴ്ച അസർ നമസ്കാരാനന്തരം മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ ഖബറടക്കിയത്.

ബഖാല ജീവനക്കാരനായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ജോലിസ്ഥലത്ത് വെച്ച് വാഹനമിടിച്ചത്. ഉടനെ അൽഖുർമ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ത്വാഇഫ് കിങ് അബ്ദുൽ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

ചികിത്സക്കിടെ ഞായറാഴ്ച അന്ത്യം സംഭവിച്ചു. പരേതനായ മുഹമ്മദ് കുഞ്ഞിയാണ് പിതാവ്. മാതാവ്: ഷാഹിദ ബീഗം, ഭാര്യ: റജില, മകൻ: അയ്യൂബ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/46542/the-body-of-an-expatriate-keralite-who-died-in-a-road-accident-has-been-buried)