---
title: " സൗദി അറേബ്യയില്‍ സ്വന്തം കയ്യില്‍ വെടിവെച്ച പൗരന്‍ അറസ്റ്റില്‍"
english_title: "Citizen arrested for shooting himself in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/46690/citizen-arrested-for-shooting-himself-in-saudi-arabia"
published_at: "2022-06-02T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62986709db475_thokk.jpg"
keywords: []
---

#  സൗദി അറേബ്യയില്‍ സ്വന്തം കയ്യില്‍ വെടിവെച്ച പൗരന്‍ അറസ്റ്റില്‍

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയില്‍ സ്വന്തം കയ്യില്‍ വെടിവെച്ച പൗരന്‍ അറസ്റ്റില്‍. ഇയാള്‍ വെടിയുതിര്‍ക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് സൗദി പൊലീസ് അറസ്റ്റ് ചെയ്തതെന്ന് സൗദി പ്രസ് ഏജന്‍സിയെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

## Article Content

**റിയാദ്: **സൗദി അറേബ്യയില്‍ സ്വന്തം കയ്യില്‍ വെടിവെച്ച പൗരന്‍ അറസ്റ്റില്‍. ഇയാള്‍ വെടിയുതിര്‍ക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് സൗദി പൊലീസ് അറസ്റ്റ് ചെയ്തതെന്ന് സൗദി പ്രസ് ഏജന്‍സിയെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

മരുഭൂമി പ്രദേശരത്ത് നിന്ന യുവാവ് തന്‍റെ വലത്തേ കയ്യിലേക്ക് വെടിയുതിര്‍ക്കുന്നതും തുടര്‍ന്ന് കയ്യില്‍ നിന്ന് രക്തം ഒലിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ പ്രചരിച്ചതോടെ തെക്ക്-പടിഞ്ഞാറന്‍ സൗദിയിലെ നജ്റാന്‍ മേഖലയിലെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു.

തുടര്‍ന്ന് ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിയമാനുസൃതമല്ലാത്ത പ്രവൃത്തികളിലേര്‍പ്പെട്ട നിരവധി പേരെ സൗദി പൊലീസ് അടുത്തിടെയായി അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/46690/citizen-arrested-for-shooting-himself-in-saudi-arabia)