---
title: "ഖത്തറില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍"
english_title: "Qatar's noon-break rule comes into effect"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/46724/qatars-noon-break-rule-comes-into-effect"
published_at: "2022-06-02T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62987cd411657_HEAT.jpg"
keywords: []
---

# ഖത്തറില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍

> **Lead Summary:** **ദോഹ:** ഖത്തറില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍. താപനില ഉയര്‍ന്നതോടെയാണ് തുറസ്സായ സഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് ജോലി സമയത്തില്‍ നിയന്ത്രണം പ്രഖ്യാപിച്ചത്. ജൂണ്‍ ഒന്നു മുതലാണ് ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്നത്.

## Article Content

**ദോഹ:** ഖത്തറില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍. താപനില ഉയര്‍ന്നതോടെയാണ് തുറസ്സായ സഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് ജോലി സമയത്തില്‍ നിയന്ത്രണം പ്രഖ്യാപിച്ചത്. ജൂണ്‍ ഒന്നു മുതലാണ് ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്നത്.

സെപ്തംബര്‍ 15 വരെ ഇത് തുടരുമെന്ന് നേരത്തെ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ 10 മണി മുതല്‍ വൈകിട്ട് 3.30 വരെ തുറസ്സായി സ്ഥലങ്ങളില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കരുതെന്നാണ് കമ്പനികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.

ഇതുമായി ബന്ധപ്പെട്ട് ലേബര്‍ ഇന്‍സ്പെക്ഷന്‍ വിഭാഗം ജോലിസ്ഥലങ്ങളില്‍ വാര്‍ഷിക ബോധവത്കരണ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/46724/qatars-noon-break-rule-comes-into-effect)