---
title: "കുവൈത്തില്‍ തപാല്‍ വഴി എത്തിച്ച കഞ്ചാവ് പിടികൂടി; പ്രവാസി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍"
english_title: "Cannabis seized in Kuwait Two persons, including an expatriate, were arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/46788/cannabis-seized-in-kuwait-two-persons-including-an-expatriate-were-arrested"
published_at: "2022-06-02T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6298d01763437_ARREST.jpg"
keywords: []
---

# കുവൈത്തില്‍ തപാല്‍ വഴി എത്തിച്ച കഞ്ചാവ് പിടികൂടി; പ്രവാസി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തിലേക്ക് തപാലിലൂടെ പാര്‍സല്‍ വഴി കഞ്ചാവ് എത്തിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ മേധാവി കേണല്‍ മുഹമ്മദ് ഖബസാര്‍ദിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രാജ്യത്തേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്താനായതെന്ന് ഔദ്യോഗിക പ്രസ്‍താവന പറയുന്നു.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തിലേക്ക് തപാലിലൂടെ പാര്‍സല്‍ വഴി കഞ്ചാവ് എത്തിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ മേധാവി കേണല്‍ മുഹമ്മദ് ഖബസാര്‍ദിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രാജ്യത്തേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്താനായതെന്ന് ഔദ്യോഗിക പ്രസ്‍താവന പറയുന്നു.

പോസ്റ്റല്‍ വഴി രാജ്യത്തേക്ക് എത്തിയ പാര്‍സലാണ് പരിശോധിച്ചത്. തുടര്‍ന്ന് മംഗഫില്‍ താമസിച്ചിരുന്ന വിദേശിയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തി. പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് ആവശ്യമായ അനുമതി വാങ്ങിയ ശേഷം ഇയാളുടെ വീട്ടില്‍ റെയ്‍ഡ് നടത്തുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ ഇയാള്‍ രാജ്യത്തേക്ക് കഞ്ചാവ് എത്തിച്ച വിവരം സമ്മതിച്ചു. തനിക്ക് സഹായം നല്‍കുന്ന കുവൈത്ത് പൗരന്റെ വിവരങ്ങളും ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. തുടര്‍ന്ന് സുറയിലെ സ്വദേശിയുടെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. രണ്ട് പേരെയും ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

അതേസമയം മയക്കുമരുന്ന് കടത്തിയ മറ്റൊരു വിദേശി ജലീബ് അല്‍ ശുയൂഖിലും പിടിയിലായി. ഒരു ഗ്രാം വീതമുള്ള 100 ചെറിയ പാക്കുറ്റുകളിലാക്കിയ നിലയിലാണ് ഇയാളില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തതെന്നും അധികൃതര്‍ അറിയിച്ചു. ജലീബ് അല്‍ ശുയൂഖില്‍ അറസ്റ്റിലായത് ശ്രീലങ്കന്‍ പൗരനാണെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/46788/cannabis-seized-in-kuwait-two-persons-including-an-expatriate-were-arrested)