---
title: "യുഎഇയില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ഇന്ധന വിലയിലുണ്ടായത് 56 ശതമാനം വര്‍ദ്ധനവ്"
english_title: "Fuel prices in the UAE have increased by 56 per cent since January this year."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/46917/fuel-prices-in-the-uae-have-increased-by-56-per-cent-since-january-this-year"
published_at: "2022-06-03T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6299c10482c32_FUEL.jpg"
keywords: []
---

# യുഎഇയില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ഇന്ധന വിലയിലുണ്ടായത് 56 ശതമാനം വര്‍ദ്ധനവ്

> **Lead Summary:** **അബുദാബി:** യുഎഇയില്‍ ഈ വര്‍ഷം തുടക്കം മുതല്‍ ഇന്ധന വിലയിലുണ്ടായത് 56 ശതമാനം വര്‍ദ്ധനവെന്ന് കണക്കുകള്‍. ഫെബ്രുവരിയില്‍ റഷ്യ - യുക്രൈന്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ അന്താരാഷ്‍ട്ര വിപണിയില്‍ അസംസ്‍കൃത എണ്ണ വിലയിലുണ്ടായ വര്‍ദ്ധനവാണ് വില കൂടാനുള്ള പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

## Article Content

**അബുദാബി:** യുഎഇയില്‍ ഈ വര്‍ഷം തുടക്കം മുതല്‍ ഇന്ധന വിലയിലുണ്ടായത് 56 ശതമാനം വര്‍ദ്ധനവെന്ന് കണക്കുകള്‍. ഫെബ്രുവരിയില്‍ റഷ്യ - യുക്രൈന്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ അന്താരാഷ്‍ട്ര വിപണിയില്‍ അസംസ്‍കൃത എണ്ണ വിലയിലുണ്ടായ വര്‍ദ്ധനവാണ് വില കൂടാനുള്ള പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

2015 ഓഗസ്റ്റ് മാസത്തില്‍ യുഎഇയില്‍ ഇന്ധന വില നിയന്ത്രണം എടുത്തുകളഞ്ഞതിന് ശേഷം ആദ്യമായാണ് ഇന്ധനവില ലിറ്ററിന് നാല് ദിര്‍ഹത്തിന് മുകളിലെത്തുന്നത്. മെയ് മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും ഉയര്‍ന്ന വിലയാണ് രാജ്യത്ത് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/46917/fuel-prices-in-the-uae-have-increased-by-56-per-cent-since-january-this-year)