വില്ലനായി അർബുദം; ആതിഷിന് ജീവിക്കാൻ സുമനസ്സുകളുടെ കരുണ വേണം

വില്ലനായി അർബുദം; ആതിഷിന് ജീവിക്കാൻ സുമനസ്സുകളുടെ കരുണ വേണം
Oct 12, 2021 11:29 AM | By Shalu Priya

ദുബായ് :  മാരകമായ അർബുദരോഗം ബാധിച്ച യുഎഇയിലെ മലയാളി വിദ്യാർഥി ആതിഷ് മധുസൂദനന് ഇസ്രായേലിൽ വിദഗ്ധ ചികിത്സ. കുറഞ്ഞത് രണ്ടര കോടി രൂപയാണ് ചികിത്സാ ചെലവ് കണക്കാക്കുന്നത്.

മുൻകൂറായി കെട്ടിവയ്ക്കാനുള്ള വൻ തുകയ്ക്കായി സമ്പാദ്യമെല്ലാം ചെലവഴിച്ചും ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വായ്പ വാങ്ങിച്ചും അടച്ചെങ്കിലും ബാക്കി തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ കടുത്ത ആശങ്കയിലാണ് മാതാപിതാക്കൾ.

അജ്മാൻ ഗ്ലോബൽ ഇന്ത്യൻ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി കാസർകോട് നീലേശ്വരം സ്വദേശി കെ.വി. മധുസൂദനൻ–രജിത ദമ്പതികളുടെ മകൻ ആതിഷ് മധുസൂദനനാ(17)ണ് അർബുദത്തിന്റെ മൂന്നാം ഘട്ടത്തിൽ ജീവിതത്തിലേയ്ക്ക് തിരിച്ചുവരാൻ വേണ്ടി ഇസ്രായേലിലെ കാൻസർ ആശുപത്രിയിൽ അർബുദത്തോട് പൊരുതുന്നത്.

'നോൺ-ഹോഡ്കിൻസ് ലിംഫോമ' എന്ന അർബുദമാണ് കൗമാരക്കാരനെ ബാധിച്ചത്. മനുഷ്യശരീരത്തിന്റെ രോഗപ്രതിരോധ സം‌വിധാനത്തിന്റെ ഭാഗമായ ലിംഫോസൈറ്റുകൾ എന്ന ശ്വേതരക്താണുക്കളെ ബാധിക്കുന്ന ഒരുതരം രക്താർബുദമാണ്‌ ലിംഫോമ.

കോവിഡ്19ന് മുൻപ് വരെ ഒാടിച്ചാടി സ്കൂളിൽ പോയിരുന്ന ആതിഷിൽ ഒന്നര വർഷം മുൻപാണ് രോഗലക്ഷണങ്ങൾ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ അർബുദമാണെന്ന് തിരിച്ചറിഞ്ഞു. യുഎഇയിലെ ചികിത്സാ ചെലവ് താങ്ങാനാകാത്തതിനാൽ, 2020 ജൂലൈയിൽ കോഴിക്കോട് എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചു.

തുടർന്ന് 15 മാസത്തിലേറെ കീമോ തെറാപ്പിയുടെ ഒന്നിലധികം സെഷനുകളിലൂടെ കടന്നുപോയെങ്കിലും അർബുദം വലതു കാൽമുട്ടിലേയ്ക്ക് അടക്കം പടരുകയും ഉയർന്ന കാൻസർ സെന്ററുകളിൽ കാർ-ടി സെൽ തെറാപ്പിക്ക് വിധേയനാകാൻ ഡോക്ടർമാർ ഉപദേശിക്കുകയായിരുന്നു. ഇതുവരെയുള്ള ചികിത്സയ്ക്ക് 35 ലക്ഷത്തിലേറെ രൂപ ചെലവായതായി മധുസൂദനന്‍ പറഞ്ഞു. പിന്നീട് യുഎഇയിലെത്തിയ കുടുംബം, ഇന്ത്യയിലോ യുഎഇയിലോ കാർ–ടി സെൽ ചികിത്സ ലഭ്യമല്ലാത്തതിനാൽ, അമേരിക്കയിലോ യൂറോപ്യൻ രാജ്യങ്ങളിലോ പോകാൻ ശ്രമിച്ചെങ്കിലും വൻതുക ചെലവ് വരുമെന്നതിനാൽ, താരതമ്യേന കുറഞ്ഞ തുക ആവശ്യപ്പെട്ട ഇസ്രായേലിലെ ഷേബാ ഇന്റർനാഷനൽ കാൻസർ ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സതേടാൻ തീരുമാനിച്ചു.

യുഎഇ–ഇസ്രായേൽ ബന്ധം ശക്തിപ്പെട്ടതിനാൽ, വീസാ നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കി. എന്നാൽ, നേരത്തെ 25 ദിവസത്തെ ചികിത്സയായിരുന്നു നിർദേശിച്ചിരുന്നതെങ്കിലും അവിടെയെത്തി ആതിഷിനെ പരിശോധിച്ച ശേഷം 55 ദിവസം വേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചതോടെയാണ് ചെലവും 75% ത്തോളം വർധിച്ചത്.

ചികിത്സയ്ക്ക് ആകെ രണ്ടര കോടി രൂപയാണ് ആശുപത്രിയിൽ അടയ്ക്കേണ്ടത്. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന മാതാവ് രജിതയ്ക്ക് മകന്റെ പരിചരണാർഥം ഏറെ നാൾ അവധിയെടുക്കേണ്ടി വരികയും ജോലി നഷ്ടപ്പെടുകയും ചെയ്തു. ഇവരാണ് ആതിഷിനോടൊപ്പം ഇസ്രായേലിലേയ്ക്ക് പോയത്.

എന്നാൽ, ആശുപത്രിയിൽ മകന്റെ കൂടെ നിൽക്കാൻ അനുവദിക്കാത്തതിനാൽ നല്ലൊരു സംഖ്യ ദിവസ വാടകയ്ക്ക് തൊട്ടടുത്തെ ഹോട്ടലിൽ താമസിച്ചുകൊണ്ടാണ് മകന് സാന്ത്വനം പകരുന്നത്. മാതാപിതാക്കൾക്ക് രണ്ടു പേർക്കും ഒരേ സമയം പോകാനാകാത്തിതിനാൽ മധുസൂദനനും ജോലി ഉപേക്ഷിച്ച് കഴിഞ്ഞദിവസം ഭാര്യയുടെയും മകന്റെയുമടുത്തേയ്ക്ക് പോയി.

മനസ്സിൽ കാരുണ്യം വറ്റിയിട്ടില്ലാത്ത ലോകത്തിന് മുൻപിൽ കണ്ണീരോടെ നിൽക്കുകയാണ് ഇൗ മാതാപിതാക്കൾ, മകന്റെ ചികിത്സയ്ക്കായി സഹായം ലഭിക്കുമെന്ന പ്രതീക്ഷയോടെ.

വാട്സാപ്പ് : +971 50 4964067 (മധുസൂദനൻ). ഫോൺ:056 8891136. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ: Madhusoodhanan KV (Father) Dubai, UAE Bank name - Emirates NBD Account number - 0959027332501 Swift/BIC - EBILAEAD IBAN - AE300260000959027332501

Atish needs the kindness of well-wishers to live

Next TV

Related Stories
വീണ്ടും ഒരു ആടുജീവിതം; നരകയാതനകള്‍ക്കൊടുവില്‍ പ്രവാസി യുവാവിന് മടക്കം

Oct 22, 2021 05:51 PM

വീണ്ടും ഒരു ആടുജീവിതം; നരകയാതനകള്‍ക്കൊടുവില്‍ പ്രവാസി യുവാവിന് മടക്കം

വീണ്ടും ഒരു ആടുജീവിതം മരുഭൂമിയില്‍ ജീവിച്ചുതീര്‍ത്ത നരകയാതനയിലാണ് ഗുജറാത്ത് സ്വദേശി യൂനുസ് നബീജി എന്ന...

Read More >>
13കാരിയായ  മകളെ നാട്ടിലെത്തിച്ച് ഉപേക്ഷിച്ചു; കുടുംബപ്രശ്നങ്ങളെ തുടർന്ന് നടന്നത് ഞെട്ടിക്കുന്ന സംഭവം

Oct 22, 2021 11:07 AM

13കാരിയായ മകളെ നാട്ടിലെത്തിച്ച് ഉപേക്ഷിച്ചു; കുടുംബപ്രശ്നങ്ങളെ തുടർന്ന് നടന്നത് ഞെട്ടിക്കുന്ന സംഭവം

ബഹ്റൈനിൽ ഏഷ്യൻ സ്കൂളിൽ പഠിച്ചിരുന്ന എട്ടാം ക്ലാസ് വിദ്യാർഥിനിക്കു തുടർപഠനത്തിന് എൻഒസി നൽകാൻ കുട്ടിയുടെ പിതാവിനോടു നിർദേശിച്ചു സംസ്ഥാന ബാലാവകാശ...

Read More >>
മലയാളിയുടെ 3.7 കോടിയുടെ ലംബോര്‍ഗിനി അബുദാബിയില്‍ നിന്ന്‍ കൊച്ചിയിലേക്ക് പറന്നു;  ചെലവ് 10 ലക്ഷം

Oct 22, 2021 10:39 AM

മലയാളിയുടെ 3.7 കോടിയുടെ ലംബോര്‍ഗിനി അബുദാബിയില്‍ നിന്ന്‍ കൊച്ചിയിലേക്ക് പറന്നു; ചെലവ് 10 ലക്ഷം

പ്രവാസി വ്യാപാരിയുടെ ലംബോര്‍ഗിനി(Lamborghini) അബുദാബിയില്‍ (Abu Dhabi) നിന്ന് കൊച്ചിയിലേക്ക്(Kochi)...

Read More >>
കോവിഡ് കാലത്തെ ഇ - ലേർണിംഗ്; പ്രവാസി രക്ഷിതാക്കളുടെ ഉറക്കം കെടുന്നു

Oct 21, 2021 12:52 PM

കോവിഡ് കാലത്തെ ഇ - ലേർണിംഗ്; പ്രവാസി രക്ഷിതാക്കളുടെ ഉറക്കം കെടുന്നു

മധ്യപൂർവദേശ രാജ്യങ്ങളിലെ 44% കുട്ടികളും ലൈംഗിക ചൂഷണത്തിന് ഇരയായവരെന്ന്...

Read More >>
കേരളത്തിലെ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്തിലെ ഇന്ത്യൻ സമൂഹം

Oct 19, 2021 02:32 PM

കേരളത്തിലെ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്തിലെ ഇന്ത്യൻ സമൂഹം

കേരളത്തിലെ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്തിലെ ഇന്ത്യൻ സമൂഹം. പ്രളയ പശ്ചാത്തലത്തിൽ ഇന്ത്യൻ അംബാസഡർ...

Read More >>
സിംകാർഡ് തട്ടിപ്പിനിരയായി മലയാളികളടക്കം ഒട്ടേറെ പേർ; കുടിശിക പെരുകി യാത്രാ വിലക്ക്

Oct 17, 2021 12:56 PM

സിംകാർഡ് തട്ടിപ്പിനിരയായി മലയാളികളടക്കം ഒട്ടേറെ പേർ; കുടിശിക പെരുകി യാത്രാ വിലക്ക്

സിംകാർഡ് തട്ടിപ്പിനിരയായി മലയാളികളടക്കം ഒട്ടേറെ...

Read More >>
Top Stories