---
title: "ഖത്തറില്‍ മൂന്ന് റസ്റ്റോറന്റുകള്‍ പൂട്ടി"
english_title: "Three restaurants shut down in Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/47127/three-restaurants-shut-down-in-qatar"
published_at: "2022-06-04T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629b267d23cf8_restuarant.jpg"
keywords: []
---

# ഖത്തറില്‍ മൂന്ന് റസ്റ്റോറന്റുകള്‍ പൂട്ടി

> **Lead Summary:** **ദോഹ:** നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് ഖത്തറില്‍ മൂന്ന് റസ്റ്റോറന്റുകള്‍ അധികൃതര്‍ പൂട്ടിച്ചു. ദോഹ, അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റികളാണ് നടപടി സ്വീകരിച്ചത്.

## Article Content

**ദോഹ:** നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് ഖത്തറില്‍ മൂന്ന് റസ്റ്റോറന്റുകള്‍ അധികൃതര്‍ പൂട്ടിച്ചു. ദോഹ, അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റികളാണ് നടപടി സ്വീകരിച്ചത്.

അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റിയിലെ 'കീര്‍ത്തി റസ്റ്റോറന്റാണ്' ഏഴ് ദിവസത്തേക്ക് അടച്ചിടാന്‍ നിര്‍ദേശിച്ചത്. ഇത് സംബന്ധിച്ച മുനിസിപ്പാലിറ്റി പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കി. ഭക്ഷണങ്ങളുടെ ഗുണനിലവാരം സംബന്ധിച്ചുള്ള 1990ലെ ഏഴാം നിയമം റസ്റ്റോറന്റില്‍ ലംഘിക്കപ്പെട്ടതായി സര്‍ക്കുലറില്‍ പറയുന്നു.

ദോഹ മുനിസിപ്പാലിറ്റിയില്‍ 'ഇവാന്‍സ് കഫെറ്റീരി'യ എന്ന സ്ഥാപനം ഏഴ് ദിവസത്തേക്കും 'പെട്ര കിച്ചന്‍' എന്ന സ്ഥാപനം 30 ദിവസത്തേക്കും അടച്ചിടാന്‍ നിര്‍ദേശിച്ചു. സമാനമായ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/47127/three-restaurants-shut-down-in-qatar)