---
title: "യുഎഇയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി നഴ്‌സിന്റെ സംസ്‌കാരം ഇന്ന്"
english_title: "Malayali Nurse Who Died In Car Accident In UAE To Be Cremated Today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/47157/malayali-nurse-who-died-in-car-accident-in-uae-to-be-cremated-today"
published_at: "2022-06-04T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629b42abcdd44_nurse.jpg"
keywords: []
---

# യുഎഇയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി നഴ്‌സിന്റെ സംസ്‌കാരം ഇന്ന്

> **Lead Summary:** **അബുദാബി: **ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി നഴ്‌സ് ചിഞ്ചു ജോസഫിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. കോട്ടയം നെടുംകുന്നം വാര്‍ഡ് മൂന്ന് കിഴക്കേറ്റം ബാബുവിന്‍റെ മകളാണ്. ദുബൈ മന്‍ഖൂല്‍ ആസ്റ്റര്‍ ആശുപത്രിയിലെ നഴ്സായിരുന്നു.

## Article Content

**അബുദാബി: **ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി നഴ്‌സ് ചിഞ്ചു ജോസഫിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. കോട്ടയം നെടുംകുന്നം വാര്‍ഡ് മൂന്ന് കിഴക്കേറ്റം ബാബുവിന്‍റെ മകളാണ്. ദുബൈ മന്‍ഖൂല്‍ ആസ്റ്റര്‍ ആശുപത്രിയിലെ നഴ്സായിരുന്നു.

അല്‍ നഹ്ദയിലാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോള്‍ കാറിടിക്കുകയായിരുന്നു. ഉടന്‍ അല്‍ ഖാസിമിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മാതാവ്: ബെറ്റി ജോസഫ്, ഭര്‍ത്താവ്: മുളയംവേലി എട്ടാനിക്കുഴിയില്‍ ജിബിന്‍ ജേക്കബ്, മകള്‍: ഹെല്ല അന്ന ജിബിന്‍ (നാലര വയസ്സ്). സംസ്കാരം ഇന്ന് 3.30ന് പുന്നവേലി സെന്‍റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/47157/malayali-nurse-who-died-in-car-accident-in-uae-to-be-cremated-today)