ദുബായ് എക്‌സ്‌പോ; ഇതുവരെ നാലുലക്ഷത്തിലധികം സന്ദർശകർ

ദുബായ് എക്‌സ്‌പോ; ഇതുവരെ നാലുലക്ഷത്തിലധികം സന്ദർശകർ
Oct 12, 2021 12:04 PM | By Shalu Priya

ദുബായ് : എക്‌സ്‌പോയുടെ ആദ്യ പത്തുദിവസം മേള ആസ്വദിക്കാൻ ടിക്കറ്റെടുത്ത് എത്തിയവർ നാല് ലക്ഷത്തിലേറെ. ഇതിൽ മൂന്നിലൊന്നും വിദേശത്ത് നിന്നെത്തിയ സന്ദർശകരാണെന്ന് എക്‌സ്‌പോ അധികൃതർ പറയുന്നു.

4,11,768 പേരാണ് ആദ്യ പത്തുദിവസം എക്‌സ്‌പോ കാണാൻ ടിക്കറ്റെടുത്ത് വേദിയിലെത്തിയത്. ഇതിൽ 175 രാജ്യക്കാരുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. മേളയുടെ ഔദ്യോഗിക പ്രതിനിധികൾ, മാധ്യമപ്രവർത്തകർ, വളണ്ടിയർമാർ എന്നിവർ ഈ കണക്കിൽ ഉൾപ്പെടുന്നില്ല.

എക്‌സ്‌പോയുടെ ആദ്യ ആഴ്ച ഗംഭീര വിജയമാണെന്ന് അന്താരാഷ്ട്ര എക്‌സ്‌പോ സെക്രട്ടറി ജനറൽ ദിമിത്രി എസ്. കെർകൻറസ് പറഞ്ഞു. ആദ്യ ദിവസങ്ങളിലെ സന്ദർശകരിൽ മൂന്നിലൊന്ന് യു.എ.ഇക്ക് പുറത്തു നിന്ന് എത്തിച്ചേർന്നവരാണ്.

രാജ്യത്തെത്തുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ഇനിയും സന്ദർശകരുടെ എണ്ണം വർധിക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. ജനപങ്കാളിത്തത്തിൽ ഏറെ തൃപ്തിയുണ്ടെന്ന് യു.എ.ഇ അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രിയുംഎക്‌സ്‌പോ ഡയറക്ടർ ജനറലുമായ റീം അൽ ഹാശിമി പറഞ്ഞു. മേളയിലെ വിനോദ-വിജ്ഞാന പരിപാടികൾ വരും ആഴ്ചകളിൽ കൂടുതൽ സമ്പന്നമാകുമെന്നും റീം അൽ ഹാശ്മി അറിയിച്ചു.

Dubai Expo More than four lakh visitors

Next TV

Related Stories
സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

Jan 20, 2022 09:50 PM

സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ്...

Read More >>
പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

Jan 20, 2022 09:02 PM

പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

സൗദി അറേബ്യയില്‍ 'പ്രീമിയം ഇഖാമ' നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന....

Read More >>
മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

Jan 20, 2022 08:05 PM

മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്‍തു....

Read More >>
 കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

Jan 20, 2022 04:41 PM

കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ കത്തികള് , ബ്ലേഡുകള് , ചുറ്റികകള് , മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ കൊണ്ട് നടക്കുന്നതിന് യുഎഇയില്‍...

Read More >>
 ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

Jan 20, 2022 03:46 PM

ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

ബഹ്റൈനില്‍ നാല് ദിവസം മുമ്പ് കാണാതായ 14 വയസുകാരിയെ...

Read More >>
ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Jan 20, 2022 02:18 PM

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേന...

Read More >>
Top Stories