---
title: "വിസിറ്റ് വിസയിലെത്തിയ ഇന്ത്യക്കാരന്‍ മദീന സന്ദര്‍ശനത്തിനിടെ മരിച്ചു"
english_title: "An Indian man on a visit visa died during a visit to Madinah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/47223/an-indian-man-on-a-visit-visa-died-during-a-visit-to-madinah"
published_at: "2022-06-05T08:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629c19fb89dd1_death.jpg"
keywords: []
---

# വിസിറ്റ് വിസയിലെത്തിയ ഇന്ത്യക്കാരന്‍ മദീന സന്ദര്‍ശനത്തിനിടെ മരിച്ചു

> **Lead Summary:** **റിയാദ്:** സൗദി അറേബ്യയില്‍ സന്ദര്‍ശന വിസയിലെത്തിയ കര്‍ണാടക സ്വദേശി മദീന സന്ദര്‍ശനത്തിനിടെ നിര്യാതനായി. മംഗലാപുരം പുത്തുര്‍ സ്വദേശി അബ്ദുറഹ്മാന്‍ ആണ് മരിച്ചത്.

## Article Content

**റിയാദ്:** സൗദി അറേബ്യയില്‍ സന്ദര്‍ശന വിസയിലെത്തിയ കര്‍ണാടക സ്വദേശി മദീന സന്ദര്‍ശനത്തിനിടെ നിര്യാതനായി. മംഗലാപുരം പുത്തുര്‍ സ്വദേശി അബ്ദുറഹ്മാന്‍ ആണ് മരിച്ചത്.

ജിസാനില്‍ നിന്ന് മകനോടൊപ്പം മദീന സന്ദര്‍ശനത്തിനും ഉംറ നിര്‍വ്വഹിക്കുന്നതിനുമായി പുറപ്പെട്ടതായിരുന്നു. ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ജിസാന്‍ സെന്‍ട്രല്‍ കമ്മറ്റി ഏര്‍പ്പെടുത്തിയ ബസിലായിരുന്നു അദ്ദേഹം മദീനയിലേക്ക് പുറപ്പെട്ടത്.

വെള്ളിയാഴ്ച ജുമുഅയില്‍ പങ്കെടുത്തും സിയാറത്ത് നിര്‍വ്വഹിച്ചും മുറിയില്‍ വിശ്രമിക്കുമ്പോഴായിരുന്നു അന്ത്യം. മൃതദേഹം മദീന ജന്നത്തുല്‍ ബഖീഇല്‍ ഖബറടക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/47223/an-indian-man-on-a-visit-visa-died-during-a-visit-to-madinah)