കൊക്കെയിന്‍ കടത്തി; 50കാരിയുള്‍പ്പെടെ നാല് പേര്‍ ബഹ്‌റൈനില്‍ പിടിയില്‍

കൊക്കെയിന്‍ കടത്തി; 50കാരിയുള്‍പ്പെടെ നാല് പേര്‍ ബഹ്‌റൈനില്‍ പിടിയില്‍
Jun 6, 2022 02:11 PM | By Kavya N

ബഹ്‌റൈൻ: ബഹ്‌റൈനില്‍ മയക്കുമരുന്ന് കേസില്‍ 50 വയസുകാരിയായ സ്ത്രീ ഉള്‍പ്പെടെ നാല് പേരെ കോടതിയില്‍ ഹാജരാക്കി. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് കേസില്‍ പ്രതികള്‍. അടുക്കള ഉപകരണങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കൊക്കെയിന്‍ കടത്താന്‍ ശ്രമിച്ചതിനും മയക്കുമരുന്ന് വില്‍പ്പന നടത്തിയതിനുമാണ് പ്രതികള്‍ക്കെതിരായ കേസ്.

ഇവരുടെ കൈവശമുണ്ടായിരുന്ന മൊബൈലില്‍ നിന്ന് അശ്ലീല ദൃശ്യങ്ങള്‍ കണ്ടെടുത്തുവെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു. സൗത്ത് അമേരിക്കയില്‍ നിന്നാകാം മയക്കുമരുന്നെത്തിയതെന്ന് സംശയിക്കുന്നതായി പ്രോസിക്യൂഷന്‍ പറഞ്ഞു. കേസ് ഈ മാസം 7ന് വീണ്ടും പരിഗണിക്കും. സ്ത്രീകളില്‍ ഒരാള്‍ അറബ് പൗരയാണ്‌.

അന്വേഷണ സംഘം രഹസ്യക്കെണി വിരിച്ചാണ് പ്രതികളെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ടുമെന്റുമായി ഏകോപിപ്പിച്ചാണ് പ്രതികള്‍ക്കായി കെണിയൊരുക്കിയത്.

പ്രതികളില്‍ നിന്ന് മയക്കുമരുന്നും രേഖകളില്ലാത്ത പണവും പൊലീസ് പിടിച്ചെടുത്തിരുന്നു. അടുക്കള ഉപകരണങ്ങള്‍ക്കിടയില്‍ കൊക്കെയിന്‍ ഒളിപ്പിച്ചുകടത്തുകയായിരുന്നു പ്രതികളിലൊരാള്‍. വിശദപരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തിയ പൊലീസ് ഇവരുടെ സഹായത്തോടെ മറ്റ് നാല് പ്രതികളെ കുടുക്കുകയായിരുന്നു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

cocaine smuggled; Four people, including a 50-year-old woman, have been arrested in Bahrain.

Next TV

Related Stories
#accident | കു​വൈ​ത്തിൽ വാ​ഹ​നാപകടം ഒ​രാ​ൾ മ​രി​ച്ചു

May 8, 2024 12:50 PM

#accident | കു​വൈ​ത്തിൽ വാ​ഹ​നാപകടം ഒ​രാ​ൾ മ​രി​ച്ചു

റോ​ഡി​ൽ നി​ന്നു വാ​ഹ​നം മാ​റ്റി വൈ​കാ​തെ ഗ​താ​ഗ​തം...

Read More >>
#died |ഷാർജയിൽ കാറിൽ കുടുങ്ങിയ ഏഴു വയസുകാരൻ ശ്വാസംമുട്ടി മരിച്ചു

May 8, 2024 07:20 AM

#died |ഷാർജയിൽ കാറിൽ കുടുങ്ങിയ ഏഴു വയസുകാരൻ ശ്വാസംമുട്ടി മരിച്ചു

ലൈസൻസില്ലാത്ത ഡ്രൈവറുടെ കാറിൽ സ്കൂളിലെത്തിയ ഏഷ്യൻ വംശജനായ കുട്ടിയാണ്​ ശ്വാസംമുട്ടി മരിച്ചതെന്ന്​ ഷാർജ പൊലീസ്​...

Read More >>
#arrest | സ്വദേശിയുടെ മോട്ടോർ സൈക്കിൾ കത്തിച്ചു; ഒമാനിൽ മൂന്ന് പേർ പൊലീസ് പിടിയിൽ

May 7, 2024 08:18 PM

#arrest | സ്വദേശിയുടെ മോട്ടോർ സൈക്കിൾ കത്തിച്ചു; ഒമാനിൽ മൂന്ന് പേർ പൊലീസ് പിടിയിൽ

പ്രതികളായ മൂന്നുപേരെ പിടികൂടുകയും ആവശ്യമായ എല്ലാ നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞതായും അധികൃതര്‍ പ്രസ്താവനയിൽ...

Read More >>
#death |ഹൃദയാഘാതം; വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

May 7, 2024 07:11 PM

#death |ഹൃദയാഘാതം; വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

സന്ദർശക വിസയിലാണ് ബഹ്റൈനിൽ എത്തിയത്....

Read More >>
#airline | പ്രവാസി മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത; കേരളത്തിലേക്കടക്കം അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍

May 7, 2024 05:29 PM

#airline | പ്രവാസി മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത; കേരളത്തിലേക്കടക്കം അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍

മലബാർ മേഖലയിൽ നിന്നുള്ള പ്രവാസികൾക്ക് ഈ അധിക സേവനങ്ങൾ പ്രയോജനകരമാകും.നിലവിൽ സര്‍വീസുകൾ ഇല്ലാത്ത സൂറിച്ചിലേക്ക് ഒക്ടോബർ 5 മുതൽ പ്രതിവാരം 3...

Read More >>
#IndianPravasiMovement |ഖത്തർ ജയിലിൽ അഞ്ഞൂറോളം മലയാളികൾ; മോചനത്തിന് കേന്ദ്രം ശ്രമിക്കണമെന്ന് ആവശ്യം

May 7, 2024 05:06 PM

#IndianPravasiMovement |ഖത്തർ ജയിലിൽ അഞ്ഞൂറോളം മലയാളികൾ; മോചനത്തിന് കേന്ദ്രം ശ്രമിക്കണമെന്ന് ആവശ്യം

കേരളത്തിലെ വിവിധ ജില്ലകളിൽനിന്നു ഖത്തറിലെത്തിയ യുവാക്കളാണു ലഹരിമരുന്ന് കേസുകളിലും ചെക്ക് കേസുകളിലും ശിക്ഷിക്കപ്പെട്ടു വർഷങ്ങളായി ജയിലിൽ...

Read More >>
Top Stories