---
title: "ഒരു വയസുള്ള മലയാളി ബാലന്‍ കുവൈത്തില്‍ മരിച്ചു"
english_title: "One year old Malayalee boy dies in Kuwait."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/47672/one-year-old-malayalee-boy-dies-in-kuwait"
published_at: "2022-06-07T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629f1166af036_death.jpg"
keywords: []
---

# ഒരു വയസുള്ള മലയാളി ബാലന്‍ കുവൈത്തില്‍ മരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: **ഒരു വയസുള്ള മലയാളി ബാലന്‍ കുവൈത്തില്‍ മരിച്ചു. എറണാകുളം കൂത്താട്ടുകുളം മംഗലത്തുതാഴം സ്വദേശികളായ സുബിയുടെയും മനീഷിന്റെയും മകന്‍ ദക്ഷിത് മനീഷ് ആണ് മരിച്ചത്.

## Article Content

**കുവൈത്ത് സിറ്റി: **ഒരു വയസുള്ള മലയാളി ബാലന്‍ കുവൈത്തില്‍ മരിച്ചു. എറണാകുളം കൂത്താട്ടുകുളം മംഗലത്തുതാഴം സ്വദേശികളായ സുബിയുടെയും മനീഷിന്റെയും മകന്‍ ദക്ഷിത് മനീഷ് ആണ് മരിച്ചത്.

ജഹ്റ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റിലെ ഫീമെയില്‍ ഒബ്‍സര്‍വേറ്ററിയില്‍ ജോലി ചെയ്യുകയാണ് സുബി. അദാന്‍ ആശുപത്രിയില്‍ പെര്‍ഫ്യൂഷനിസ്റ്റാണ് മനീഷ്. മൃതദേഹം തിങ്കളാഴ്‍ച ഉച്ചയ്ക്ക് സബാ മോര്‍ച്ചറിയില്‍ പൊതുദര്‍ശനത്തിന് വെച്ചു. ചൊവ്വാഴ്ച നാട്ടിലാണ് സംസ്‍കാരം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/47672/one-year-old-malayalee-boy-dies-in-kuwait)