---
title: "വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവർക്ക് പുതിയ നിര്‍ദേശങ്ങള്‍ "
english_title: "New suggestions for those who stay in quarantine at home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/48/new-suggestions-for-those-who-stay-in-quarantine-at-home"
published_at: "2021-09-18T18:13:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6145df546fbae_Untitled-2.jpg"
keywords: []
---

# വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവർക്ക് പുതിയ നിര്‍ദേശങ്ങള്‍ 

> **Lead Summary:** **അബുദാബി :** വീടുകളിൽ ക്വാറന്റീനിൽ കഴിയുന്ന രാജ്യാന്തര യാത്രക്കാരും കോവിഡ്19 പോസിറ്റീവായവരുമായി സമ്പർക്കം പുലർത്തുന്നവരും നാളെ മുതൽ കയ്യിൽ ബാന്റ് ധരിക്കേണ്ടതില്ലെന്ന് അധികൃതർ.

## Article Content

**അബുദാബി :** വീടുകളിൽ ക്വാറന്റീനിൽ കഴിയുന്ന രാജ്യാന്തര യാത്രക്കാരും കോവിഡ്19 പോസിറ്റീവായവരുമായി സമ്പർക്കം പുലർത്തുന്നവരും നാളെ മുതൽ കയ്യിൽ ബാന്റ് ധരിക്കേണ്ടതില്ലെന്ന് അധികൃതർ.

സുരക്ഷാ മുൻകരുതലുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണിതെന്ന് അറിയിച്ചു. അതേസമയം, കോവിഡ് പോസിറ്റീവായവർ നിർബന്ധമായും റിസ്റ്റ് ബാന്റ് ധരിക്കണം.

ഹോം ക്വാറന്‍റീൻ നടപടിക്രമങ്ങൾ കർശനമായി പാലിക്കുന്നതിനും വ്യക്തിഗത ഉത്തരവാദിത്തത്തെ അടിസ്ഥാനമാക്കിയുള്ള പരിശോധനാ സമയക്രമങ്ങൾക്കും മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ആരോഗ്യ പരിപാലന സംവിധാനങ്ങളുടെ നിരീക്ഷണത്തിനും കൂടുതൽ അംഗീകാരം നൽകിയതായി അബുദാബി അടിയന്തര ദുരന്ത നിവാരണ സമിതി വ്യക്തമാക്കി.

നിയമലംഘകർക്കെതിരെ നടപടിയുണ്ടാകും. പൊതുജനാരോഗ്യവും സുരക്ഷയും നിലനിർത്തുന്നതിനും രാജ്യത്തിന്റെ സുസ്ഥിരത കാത്തുസൂക്ഷിക്കുന്നതിനും മുൻകരുതലുകൾ പാലിക്കാൻ താമസക്കാരോടും സന്ദർശകരോടും സമിതി അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/48/new-suggestions-for-those-who-stay-in-quarantine-at-home)