നിസ്സഹായയായ ആ ഉമ്മക്കും ഏഴ് മക്കൾക്കും കൈത്താങ്ങാകാൻ പ്രവാസി സാമൂഹിക പ്രവർത്തകർ

 നിസ്സഹായയായ ആ ഉമ്മക്കും ഏഴ് മക്കൾക്കും കൈത്താങ്ങാകാൻ പ്രവാസി സാമൂഹിക പ്രവർത്തകർ
Oct 13, 2021 07:55 AM | By Shalu Priya

റിയാദ് ​: മലയാളിയായ ഭർത്താവ്​ ഉപേക്ഷിച്ചുപോയത് മൂലം ഏഴ് കുട്ടികളുമായി സൗദി അറേബ്യയിലെ ജിദ്ദയിൽ കണ്ണീരിൽ കഴിയുന്ന സോമാലിയക്കാരി മുഅ്‍മിനയെ സഹായിക്കാൻ മലയാളി സാമൂഹിക പ്രവർത്തകർ രംഗത്ത്​.

ജിദ്ദയിലെ കെ.എം.സി.സി പെരിന്തൽമണ്ണ മണ്ഡലം പ്രവർത്തകരാണ് നിരാലംബ കുടുംബത്തെ സഹായിക്കാൻ മുന്നോട്ടു വന്നത്​. പെരിന്തൽമണ്ണ അമ്മിനിക്കാട് സ്വദേശിയായ മജീദാണ്​ സോമാലിയൻ യുവതി മുഅ്മിനയെയും ഏഴ്‌ മക്കളെയും അനാഥമാക്കി 12 വര്‍ഷം മുമ്പ് നാട്ടിലേക്ക്​ മുങ്ങിയത്​.

ജിദ്ദയിലെ ബഗ്ദാദിയ സ്‍ട്രീറ്റിൽ ഒരു പഴയ കെട്ടിടത്തിലാണ് മുഅ്മിനയും ഏഴുമക്കളിൽ ആറു മക്കളും രണ്ടു പേരക്കുട്ടികളും ജീവിക്കുന്നത്. ഒരു മകൻ മുഅ്മിനയുടെ ജന്മനാടായ സോമാലിയയിലാണ്. 12 വർഷം മുമ്പ് റീ എന്‍ട്രി വിസയില്‍ നാട്ടില്‍ പോയ മജീദ് പിന്നെ മടങ്ങിയെത്തിയില്ല.

മജീദ് നാട്ടിലെത്തിയ ശേഷമാണ് മുഅ്മിന വിവരം അറിഞ്ഞത്.  ഭര്‍ത്താവ് തിരികെ വരുമെന്ന വിശ്വാസത്തിലായിരുന്നു അന്നു മുതല്‍ മുഅ്‍മിന ജീവിച്ചത്. മജീദ് പോയ ശേഷം മകള്‍ ഹാജറ പിറന്നു. അവളുടെ കണ്ണിന് കാഴ്ച മങ്ങുന്ന അസുഖവുമുണ്ട്. ഹാജറയ്‌ക്കൊപ്പം ഹയാത്ത്, ഫൈസല്‍, ഫവാസ്, ഹനാന്‍, ഫഹദ്, ഹൈഫ എന്നീ സഹോദരങ്ങളും പിതാവ് ജീവിച്ചിരിക്കെത്തന്നെ അനാഥത്വത്തിന്റെ വേദനകളും പേറി ദിവസങ്ങള്‍ തള്ളിനീക്കുകയാണ്. ഫവാസ് ഒഴികെ ബാക്കി എല്ലാവരും ജിദ്ദ ബഗ്ദാദിയയിലെ ഇടിഞ്ഞുപൊളിയാറായ വീട്ടിലാണ് താമസിക്കുന്നത്.

എങ്ങനെയോ സൊമാലിയയില്‍ എത്തിയ ഫവാസ് മുഅ്മിനയുടെ അകന്ന ബന്ധുക്കള്‍ക്കൊപ്പമാണ് താമസം. ജനന സര്‍ട്ടിഫിക്കറ്റുകളും ഇഖാമയും ഉള്‍പ്പെടെ രാജ്യത്തെ ഒരു രേഖകളും മുഅ്‍മിനയുടെ മക്കള്‍ക്കില്ല. രേഖകളില്ലാതെ ജീവിക്കുന്നതിനാല്‍ ഏത് നിമിഷവും നിയമനടപടികള്‍ ഉണ്ടായേക്കുമെന്ന ഭീതിയിലുമാണ്.

പിടിക്കപ്പെട്ടാല്‍ സൗദിയില്‍ നിന്ന് നാടുകടത്തപ്പെട്ടേക്കാം. ഒരിക്കല്‍ മകന്‍ ഫൈസല്‍ പൊലീസിന്റെ പിടിയില്‍പ്പെട്ട് യെമനിലേക്ക് നാടുകടത്തപ്പെട്ടിരുന്നു. വളരെയധികം പണിപ്പെട്ടാണ് തിരികെ സൗദിയിലെത്താന്‍ സാധിച്ചത്. രേഖകളില്ലാത്തതിനാല്‍ മക്കള്‍ക്ക് എവിടെയും ജോലി ചെയ്യാനും കഴിയില്ല.

വീട്ടില്‍ നിന്ന് പലഹാരമുണ്ടാക്കി റോഡരികില്‍ വില്‍പ്പന നടത്തിയാണ് മുഅ്മിന മക്കളെ വളര്‍ത്തിയിരുന്നത്. എന്നാല്‍ ഒരു അപകടത്തില്‍ കാലിന് പരിക്കേറ്റ മുഅ്മിനയ്ക്ക് പിന്നീട് ആ ജോലി ചെയ്യാന്‍ കഴിഞ്ഞില്ല. ഇതിനിടെ മൂത്ത മകള്‍ ഹയാത്തിനെ ഒരു സൊമാലിയന്‍ പൗരന്‍ വിവാഹം കഴിച്ചെങ്കിലും ആ ബന്ധം വേര്‍പിരിയേണ്ടി വന്നു.

രണ്ടു പേരക്കുട്ടികളും ഇന്ന് മുഅ്മിനയ്‌ക്കൊപ്പമാണ്. മകള്‍ ഹനാന്‍ ഒരു വീട്ടില്‍ ജോലിക്ക് പോകുന്നുണ്ട്. അവിടെ നിന്നും ലഭിക്കുന്ന 700 റിയാലാണ് ഇന്ന് ഈ കുടുംബത്തിന്റെ ഏക വരുമാനം

ഇതറിഞ്ഞാണ് ജിദ്ദ പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സി നേതാക്കൾ അവരുടെ വീട്‌ സന്ദർശിക്കുകയും സാന്ത്വനിപ്പിക്കുകയും സാമ്പത്തിക സഹായം എത്തിക്കുകയും ചെയ്‍തത്. മറ്റ്‌ കാര്യങ്ങൾ വിശദമായി അന്വേഷിച്ച്‌ വേണ്ടത്‌ ചെയ്യാമെന്ന ഉറപ്പ്‌ നൽകിയിട്ടുമുണ്ട്​. ജിദ്ദ പെരിന്തൽമണ്ണ മണ്ഡലം പ്രസിഡൻറ് മുഹമ്മദാലി ടി.എൻ. പുരം, സെക്രട്ടറി അഷ്‌റഫ്‌ താഴെക്കോട്‌, സീനിയർ വൈസ്‌ പ്രസിഡൻറ് മുസ്തഫ കോഴിശ്ശേരി, ഓർഗനൈസിങ്​ സെക്രട്ടറി വാപ്പുട്ടി വട്ടപറമ്പിൽ, അബു കട്ടുപ്പാറ, നാസർ പാക്കത്ത്‌, മുഹമ്മദ്‌ അലി മുസ്​ലിയാർ, ലത്തീഫ് കാപ്പുങ്ങൽ, മുഹമ്മദ്‌ കിഴിശ്ശീരി, മുജീബ്‌ പുളിക്കാടൻ, നാസർ ഒളവട്ടൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.

Expatriate social workers to help the helpless mother and her seven children

Next TV

Related Stories
ഒമാനിലെ പട്ടാമ്പിക്കാരുടെ കൂട്ടായ്‌മക്ക് പുതിയ ഭാരവാഹികൾ

Aug 11, 2022 08:26 AM

ഒമാനിലെ പട്ടാമ്പിക്കാരുടെ കൂട്ടായ്‌മക്ക് പുതിയ ഭാരവാഹികൾ

ഒമാനിലെ പട്ടാമ്പിക്കാരുടെ കൂട്ടായ്‌മയായ മസ്‍കത്ത് പട്ടാമ്പിയൻസിന്റെ 2022 - 2024 കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ...

Read More >>
സൗദിയില്‍ ഇനി അതിവേഗ ട്രെയിനുകള്‍ സ്ത്രീകള്‍ ഓടിക്കും

Aug 7, 2022 10:03 PM

സൗദിയില്‍ ഇനി അതിവേഗ ട്രെയിനുകള്‍ സ്ത്രീകള്‍ ഓടിക്കും

സൗദിയില്‍ ഇനി അതിവേഗ ട്രെയിനുകള്‍ സ്ത്രീകള്‍ ഓടിക്കും. 31 സ്വദേശി...

Read More >>
ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ഹജ്ജ് തീര്‍ഥാടകരും മക്കയിലെത്തി

Jul 4, 2022 07:30 PM

ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ഹജ്ജ് തീര്‍ഥാടകരും മക്കയിലെത്തി

ആദ്യ സംഘങ്ങളെല്ലാം മദീന വഴിയാണ് വന്നത്. ഇന്ത്യയില്‍ നിന്ന് നേരിട്ട് മദീനയില്‍ ഇറങ്ങി അവിടെ പ്രവാചകന്റെ പള്ളിയും ഖബറിടവും മറ്റ് ചരിത്രസ്ഥലങ്ങളും...

Read More >>
സ്‌കൂട്ടറിൽ ഗള്‍ഫ് സന്ദര്‍ശിക്കുന്ന മലയാളി യുവാക്കള്‍ക്ക് സ്വീകരണം

Jun 30, 2022 03:00 PM

സ്‌കൂട്ടറിൽ ഗള്‍ഫ് സന്ദര്‍ശിക്കുന്ന മലയാളി യുവാക്കള്‍ക്ക് സ്വീകരണം

ഇരുപത്തി രണ്ട് വർഷം പഴക്കമുള്ള ബജാജ് ചേതക്ക് സ്‌കൂട്ടറിൽ മിഡിൽ ഈസ്റ്റിൽ സന്ദർശനം നടത്തുന്ന കാസർകോട് സ്വദേശികളായ ബിലാൽ, അഫ്സൽ എന്നിവർക്ക് ഒമാനിലെ...

Read More >>
ഫുഡ് ഡെലിവറി ഇനി കാറിലാക്കാൻ നിർദേശം

Jun 26, 2022 02:06 PM

ഫുഡ് ഡെലിവറി ഇനി കാറിലാക്കാൻ നിർദേശം

ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകൾ ഉപകാരപ്രദമാണെങ്കിലും ആരോഗ്യം, വ്യക്തിഗത ശുചിത്വം, ഡെലിവറി ജീവനക്കാരുടെ സേഫ്റ്റി എന്നിവ കൂടി...

Read More >>
മൂന്നര വർഷം മുമ്പ് സൗദി അറേബ്യയിൽ കാണാതായ  മലയാളി വനിതയെ നാട്ടിലെത്തിച്ചു

Jun 22, 2022 03:46 PM

മൂന്നര വർഷം മുമ്പ് സൗദി അറേബ്യയിൽ കാണാതായ മലയാളി വനിതയെ നാട്ടിലെത്തിച്ചു

സൗദി അറേബ്യയിൽ വീട്ടുജോലിക്ക് എത്തി കാണാതായ മലയാളി വനിതയെ സാമൂഹിക പ്രവർത്തകർ കണ്ടെത്തി നാട്ടിലേക്ക് അയച്ചു....

Read More >>
Top Stories