---
title: "പ്രവാസി ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Indian expatriate found hanged in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/49014/indian-expatriate-found-hanged-in-kuwait"
published_at: "2022-06-15T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a9a0255b84f_POLICE.jpg"
keywords: []
---

# പ്രവാസി ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കുവൈത്ത് സിറ്റി:** ഇന്ത്യക്കാരനായ പ്രവാസിയെ കുവൈത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജഹ്റയിലായിരുന്നു സംഭവം.

## Article Content

**കുവൈത്ത് സിറ്റി:** ഇന്ത്യക്കാരനായ പ്രവാസിയെ കുവൈത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജഹ്റയിലായിരുന്നു സംഭവം.

കെട്ടിടത്തിന്റെ മേൽക്കൂരയിൽ കയർ ഉപയോ​ഗിച്ച് തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‍തു.

ഇയാളുടെ ഒപ്പം ജോലി ചെയ്‍തിരുന്ന ഇന്ത്യക്കാരിയാണ് മൃതദേഹം ആ​​ദ്യം കണ്ടത്. തുടർന്ന് ഇവർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനകൾക്കായി ഫോറൻസിക് വിഭാ​ഗത്തിന് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/49014/indian-expatriate-found-hanged-in-kuwait)