---
title: "പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Malayalee dies of heart attack in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/49083/malayalee-dies-of-heart-attack-in-bahrain"
published_at: "2022-06-15T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a9f0ebb913e_death.jpg"
keywords: []
---

# പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **മനാമ:** ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ബഹ്‌റൈനില്‍ മരിച്ചു. കോഴിക്കോട് പേരാമ്പ്ര പാണ്ടിക്കോട് തയ്യുള്ള പറമ്പില്‍ സുബൈര്‍ ആണ് മരിച്ചത്.

## Article Content

**മനാമ:** ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ബഹ്‌റൈനില്‍ മരിച്ചു. കോഴിക്കോട് പേരാമ്പ്ര പാണ്ടിക്കോട് തയ്യുള്ള പറമ്പില്‍ സുബൈര്‍ ആണ് മരിച്ചത്.

വെസ്റ്റ് റിഫയിലെ അല്‍ക്കാബി കോള്‍ഡ് സ്‌റ്റോറില്‍ ജീവനക്കാരനായിരുന്നു. ബുധനാഴ്ച രാവിലെ കട തുറക്കാന്‍ എത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടു.

തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: സീനത്ത്, മക്കള്‍: മുഹമ്മദ് സിനാന്‍, ഹെന്ന പര്‍വീണ്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/49083/malayalee-dies-of-heart-attack-in-bahrain)