---
title: "കുവൈത്തില്‍ ലഹരിമരുന്നും മദ്യവുമായി ഒരാള്‍ അറസ്റ്റില്‍"
english_title: "Man arrested for drug and alcohol abuse in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/49260/man-arrested-for-drug-and-alcohol-abuse-in-kuwait"
published_at: "2022-06-16T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ab4fa16ded6_alcohol.jpg"
keywords: []
---

# കുവൈത്തില്‍ ലഹരിമരുന്നും മദ്യവുമായി ഒരാള്‍ അറസ്റ്റില്‍

> **Lead Summary:** **കുവൈത്ത് സിറ്റി : **കുവൈത്തില്‍ ലഹരിമരുന്നും മദ്യവുമായി ഒരാള്‍ അറസ്റ്റില്‍. ഹവല്ലി ഗവര്‍ണറേറ്റില്‍ നിന്നാണ് ഇയാളെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ലഹരിമരുന്നും 58 കുപ്പി മദ്യവുമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.

## Article Content

**കുവൈത്ത് സിറ്റി : **കുവൈത്തില്‍ ലഹരിമരുന്നും മദ്യവുമായി ഒരാള്‍ അറസ്റ്റില്‍. ഹവല്ലി ഗവര്‍ണറേറ്റില്‍ നിന്നാണ് ഇയാളെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ലഹരിമരുന്നും 58 കുപ്പി മദ്യവുമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.

അറസ്റ്റിലായ പ്രതിയെ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

അതേസമയം കുവൈത്തില്‍ മയക്കുമരുന്നുമായി ഒരു പ്രവാസി ഇന്ത്യക്കാരനെയും പിടികൂടിയിരുന്നു. സാല്‍മിയ ഏരിയയിലായിരുന്നു സംഭവം. അര കിലോഗ്രാം ഹെറോയിനും ക്രിസ്റ്റല്‍ മെത്തുമാണ് പിടിയിലാവുമ്പോള്‍ ഇയാളുടെ കൈവശമുണ്ടായിരുന്നത്.

പൊലീസ് പട്രോള്‍ സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പിന്നീട് രേഖകള്‍ പരിശോധിച്ചപ്പോള്‍ താമസ രേഖയുടെ കാലാവധി കഴിഞ്ഞിരുന്നതായും മനസിലായി.

ഇതോടെ നിയമവിരുദ്ധമായി രാജ്യത്ത് താമസിച്ചതിനും നടപടികള്‍ സ്വീകരിച്ചു. കൈവശമുണ്ടായിരുന്ന വലിയ ബാഗിലാണ് മയക്കുമരുന്നുണ്ടായിരുന്നത്. തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/49260/man-arrested-for-drug-and-alcohol-abuse-in-kuwait)