---
title: "കുവൈത്തിൽ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് വനിതാ ജീവനക്കാർ അറസ്റ്റിൽ"
english_title: "Two women government employees arrested in Kuwait for taking bribes"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/49346/two-women-government-employees-arrested-in-kuwait-for-taking-bribes"
published_at: "2022-06-17T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ac22f3b4f1b_KUWAIT.jpg"
keywords: []
---

# കുവൈത്തിൽ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് വനിതാ ജീവനക്കാർ അറസ്റ്റിൽ

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തിൽ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് വനിതാ സർക്കാർ ജീവനക്കാർ അറസ്റ്റിൽ. പാസ്പോർട്ട് ഓഫീസിലെ ചില ഇടപാടുകൾ പൂർത്തിയാക്കി നൽകുന്നതിനായി പണം വാങ്ങുന്നതിനിടെയാണ് താമസകാര്യ വകുപ്പിലെ ജീവനക്കാരികൾ പിടിയിലായത്.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തിൽ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് വനിതാ സർക്കാർ ജീവനക്കാർ അറസ്റ്റിൽ. പാസ്പോർട്ട് ഓഫീസിലെ ചില ഇടപാടുകൾ പൂർത്തിയാക്കി നൽകുന്നതിനായി പണം വാങ്ങുന്നതിനിടെയാണ് താമസകാര്യ വകുപ്പിലെ ജീവനക്കാരികൾ പിടിയിലായത്.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ അഡ്‍മിനിസ്ട്രേഷൻ ഓഫ് റസിഡൻസി അഫയേഴ്‍സ് ഉദ്യോ​ഗസ്ഥർ തന്നെയാണ് ഇരുവരെയും അറസ്റ്റ് ചെയ്‍തത്. തുടർ നടപടികൾക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/49346/two-women-government-employees-arrested-in-kuwait-for-taking-bribes)