---
title: "യുഎഇയില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചാല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ"
english_title: "Violation of the lunch break carries a fine of up to Dh10 lakh in uae"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/49478/violation-of-the-lunch-break-carries-a-fine-of-up-to-dh10-lakh-in-uae"
published_at: "2022-06-17T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62acabc96e0d3_work.jpg"
keywords: []
---

# യുഎഇയില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചാല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ

> **Lead Summary:** **അബുദാബി: **യുഎഇയില്‍ തൊഴില്‍ നിയമലംഘനം നടത്തുന്ന കമ്പനി ഉടമകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. നിയമലംഘനം ആവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് 5000 മുതല്‍ 10 ലക്ഷം ദിര്‍ഹം വരെയാണ് പിഴ ലഭിക്കുക.

## Article Content

**അബുദാബി: **യുഎഇയില്‍ തൊഴില്‍ നിയമലംഘനം നടത്തുന്ന കമ്പനി ഉടമകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. നിയമലംഘനം ആവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് 5000 മുതല്‍ 10 ലക്ഷം ദിര്‍ഹം വരെയാണ് പിഴ ലഭിക്കുക.

പിഴയ്ക്ക് പുറമെ തടവുശിക്ഷയും ലഭിക്കും. യുഎഇയില്‍ ഈ മാസം 15 മുതല്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് അധികൃതരുടെ ഓര്‍മ്മപ്പെടുത്തല്‍. ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് മണി വരെ വിശ്രമം നല്‍കണമെന്നാണ് നിയമം.

ഈ സമയം തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിച്ചാല്‍ ഒരു തൊഴിലാളിക്ക് 5000 ദിര്‍ഹം എന്ന തോതില്‍ പരമാവധി 50,000 ദിര്‍ഹം വരെയാണ് ശിക്ഷ ലഭിക്കുക. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ ശിക്ഷ ഇരട്ടിയാകും. തു​ട​ർ​ച്ച​യാ​യ പതിനെട്ടാം വ​ർ​ഷ​മാ​ണ് യുഎ​ഇ ഉ​ച്ച​വി​ശ്ര​മ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത്.

തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാനും ഉയര്‍ന്ന താപനിലയില്‍ ജോലി ചെയ്യുന്നത് കൊണ്ടുണ്ടാകുന്ന അപകടസാധ്യതകളില്‍ നിന്ന് അവരെ സംരക്ഷിക്കാനും വേണ്ടിയാണിത്.

രാജ്യത്ത് ഉ​ച്ച​വി​ശ്ര​മ നി​യ​മം ലം​ഘി​ക്കു​ന്നതായി ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ 600590000 എ​ന്ന ന​മ്പ​റി​ൽ വിളിച്ച് റി​പ്പോ​ർ​ട്ട് ചെ​യ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ചൂട് കൂടിയ സാഹചര്യത്തിൽ മറ്റ് ​ഗൾഫ് രാജ്യങ്ങളിലും ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/49478/violation-of-the-lunch-break-carries-a-fine-of-up-to-dh10-lakh-in-uae)