---
title: "ഒമാനില്‍ അന്തരീക്ഷ താപനില അന്‍പത് ഡിഗ്രി സെല്‍ഷ്യസിലേക്ക്"
english_title: "Atmospheric temperature in Oman reaches 50 degrees Celsius"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/49599/atmospheric-temperature-in-oman-reaches-50-degrees-celsius"
published_at: "2022-06-18T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ad9e1bf1552_sky.jpg"
keywords: []
---

# ഒമാനില്‍ അന്തരീക്ഷ താപനില അന്‍പത് ഡിഗ്രി സെല്‍ഷ്യസിലേക്ക്

> **Lead Summary:** **മസ്‍കത്ത്:** ഒമാനില്‍ അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വരും ദിവസങ്ങളില്‍ രാജ്യത്തെ മരുഭൂമികളില്‍ താപനില 50 ഡിഗ്രിലെത്തുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.

## Article Content

**മസ്‍കത്ത്:** ഒമാനില്‍ അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വരും ദിവസങ്ങളില്‍ രാജ്യത്തെ മരുഭൂമികളില്‍ താപനില 50 ഡിഗ്രിലെത്തുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.

വെള്ളിയാഴ്ച രാജ്യത്ത് 49 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് രേഖപ്പെടുത്തിയിരുന്നു. ഇബ്രി വിലായത്തിലെ ഫഹൂദ് ഏരിയയിലാണ് കഴിഞ്ഞ ദിവസം രാജ്യത്തെ ഏറ്റവും വലിയ ചൂടായ 49 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്.

അല്‍ ഖാബില്‍ വിലായത്തിലെ ഖര്‍ന്‍ അലമില്‍ 48.8 ഡിഗ്രി സെല്‍ഷ്യസും ബഹ്‍ല വിലായത്തിലെ അല്‍ മുദിബിയല്‍ 48 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു ഉയര്‍ന്ന ചൂട്.

അല്‍ സുനൈന വിലായത്തില്‍ 47.7 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. നിസ്‍വയില്‍ 47.6 ഡിഗ്രി സെല്‍ഷ്യസായിരുന്നു കാലാവസ്ഥാ നിരീക്ഷണ ഡയറക്ടറേറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം താപനില.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/49599/atmospheric-temperature-in-oman-reaches-50-degrees-celsius)