---
title: "ചൂതാട്ടം നടത്തിയ 18 പ്രവാസികള്‍ കുവൈത്തില്‍ പിടിയില്‍"
english_title: "18 expatriates arrested in Kuwait for gambling"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/49702/18-expatriates-arrested-in-kuwait-for-gambling"
published_at: "2022-06-19T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62aeae2733772_arrest.jpg"
keywords: []
---

# ചൂതാട്ടം നടത്തിയ 18 പ്രവാസികള്‍ കുവൈത്തില്‍ പിടിയില്‍

> **Lead Summary:** **കുവൈത്ത് സിറ്റി: **വീട്ടില്‍ ചൂതാട്ടം നടത്തിയ 18 പ്രവാസികളെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ പിടികൂടി. സാല്‍മിയയിലെ ഒരു വീട്ടിലാണ് ഇവര്‍ ചൂതാട്ടം നടത്തിയത്.

## Article Content

**കുവൈത്ത് സിറ്റി: **വീട്ടില്‍ ചൂതാട്ടം നടത്തിയ 18 പ്രവാസികളെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ പിടികൂടി. സാല്‍മിയയിലെ ഒരു വീട്ടിലാണ് ഇവര്‍ ചൂതാട്ടം നടത്തിയത്.

ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. വിവരം ശരിയാണെന്ന് പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം നിയമപരമായ അനുമതി നേടി.

ഇതിന് പിന്നാലെയാണ് പരിശോധന നടത്തിയതും 18 പ്രവാസികള്‍ പിടിയിലായതും. പിടിയിലായ എല്ലാവരെയും തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/49702/18-expatriates-arrested-in-kuwait-for-gambling)