വ്യാജ റിക്രൂട്മെന്റ് സംഘങ്ങൾ; തട്ടിപ്പ് വാട്സാപ് വഴി

വ്യാജ റിക്രൂട്മെന്റ് സംഘങ്ങൾ; തട്ടിപ്പ് വാട്സാപ് വഴി
Oct 13, 2021 04:48 PM | By Shalu Priya

അബുദാബി : ഇടവേളയ്ക്കുശേഷം വ്യാജ റിക്രൂട്മെന്റ് വീണ്ടും സജീവമാകുന്നു. ദുബായ് എക്സ്പോ, അൽഫുതൈം ഗ്രൂപ്പ്, പ്രമുഖ ബാങ്കുകൾ എന്നിവയുടെ പേരിലാണ് തട്ടിപ്പുകൾ അരങ്ങേറുന്നത്. ആകർഷകമായ വൻ ശമ്പളത്തിന്റെയും ആനുകൂല്യങ്ങളുടെയും പേരിൽ കെണിയിലാകുന്നവർ കൂടുതലും മലയാളികളാണ്.

വിദേശ ജോലിക്കായി വിവിധ റിക്രൂട്ടിങ് സൈറ്റുകളിൽ ബയോഡേറ്റ പോസ്റ്റ് ചെയ്ത തലശ്ശേരി സ്വദേശി സെബാസ്റ്റ്യന് അൽഫുതൈം ഗ്രൂപ്പിൽനിന്നെന്ന് തെറ്റിദ്ധരിപ്പിച്ച് റൂം അറ്റൻഡർ പോസ്റ്റിലേക്കു ജോലി വാഗ്ദാനം ലഭിച്ചു. വാട്സാപ് വഴിയായിരുന്നു ആശയവിനിമയം. വൈകാതെ 2500 ദിർഹം ശമ്പളവും മറ്റു ആനുകൂല്യങ്ങളും കാണിച്ച് ഓഫർ ലെറ്ററും പിന്നാലെ വീസയും ലഭിച്ചു.

വീസയും മറ്റു രേഖകളും പരിശോധിക്കാൻ സുഹൃത്തും ദുബായിലെ സാമൂഹിക പ്രവർത്തകനുമായ ബുഖാരി ബിൻ അബ്ദുൽഖാദർ മുഖേന അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് ബോധ്യമായതും സെബാസ്റ്റ്യൻ രക്ഷപ്പെട്ടതും.

ജോലിക്കു ചേരാനുള്ള ഇഎച്ച്എസ് കാർഡിന് 13010 രൂപ കമ്പനി പ്രതിനിധിയുടെ ഇന്ത്യൻ അക്കൗണ്ടിൽ അയയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ ഉടൻ നൽകാനാവില്ലെന്ന് അറിയിച്ചു. ഉള്ള തുകയെങ്കിലും അയയ്ക്കാൻ പറഞ്ഞു. പിന്നീട്. കിട്ടില്ലെന്ന് ബോധ്യപ്പെട്ടതോടെ ഗ്രൂപ്പിൽനിന്ന് സെബാസ്റ്റ്യനെ പുറത്താക്കി.

അബുദാബിയിലെ പ്രമുഖ കമ്പനിയിൽ ഇലക്ട്രിക്കൽ എൻജിനീയറായി ജോലി വാഗ്ദാനം ലഭിച്ച മലപ്പുറം ചങ്ങരംകുളം സ്വദേശി അഫ്സൽ ഷംസുദ്ദീന് 50,000 രൂപയാണ് നഷ്ടമായത്. ജോലി അന്വേഷിച്ചു മടുത്ത അഫ്സൽ ഓൺലൈനിൽ കണ്ട ഏജൻസിയെ സമീപിക്കുകയായിരുന്നു.

വീസ നടപടികൾക്കെന്നു പറഞ്ഞ് പണം കൈക്കലാക്കുന്നതുവരെ നിരന്തരം ബന്ധപ്പെട്ടിരുന്ന ഏജന്റുമാരുടെ നമ്പറുകളെല്ലാം പിന്നീട് പ്രവർത്തനരഹിതമായി. നേരത്തെ ഷിപ്പിങ്/ എണ്ണ കമ്പനികൾ, ലുലു ഗ്രൂപ്പ്, ആശുപത്രി, സ്കൂൾ, എക്സ്ചേഞ്ച് തുടങ്ങിയവരുടെ പേരിലും വ്യാജ റിക്രൂട്മെന്റ് നടന്നിരുന്നു. സ്ഥാപനങ്ങളുടെ സമയോചിത ഇടപെടൽ മൂലം ഒട്ടേറെ പേർ രക്ഷപ്പെട്ടു. എന്നാൽ നിജസ്ഥിതി അന്വേഷിക്കാത്ത പലർക്കും പണം നഷ്ടപ്പെട്ടു.

Fake recruitment groups

Next TV

Related Stories
ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

Dec 19, 2021 12:33 PM

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

പല രാജ്യങ്ങളിലും കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബഹറൈനില്‍ ഇന്ന്...

Read More >>
വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

Dec 19, 2021 11:53 AM

വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

പുതിയ നിയമം അനുസരിച്ച്, പത്തോ അതിൽ കുറവോ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ, 11 മുതൽ 50 വരെ തൊഴിലാളികൾക്കുള്ള സ്ഥാപനങ്ങൾ, അൻപത്തൊന്നോ അതിൽ കൂടുതലോ...

Read More >>
മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു;  സൂചനകൾ ഇതാ

Dec 19, 2021 11:38 AM

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു; സൂചനകൾ ഇതാ

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം കൂടുന്നു. സമീപകാല മരണങ്ങളിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്....

Read More >>
അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

Dec 17, 2021 12:08 PM

അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

അസ്വാഭാവിക ശബ്‍ദം പുറപ്പെടുവിച്ച് റെസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റും നിരത്തുകളിലൂടെ കുതിച്ചുപാഞ്ഞിരുന്ന 609 വാഹനങ്ങള്‍ ഒരാഴ്‍ചയ്‍ക്കിടെ...

Read More >>
‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

Dec 16, 2021 02:38 PM

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ...

Read More >>
ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

Dec 16, 2021 02:31 PM

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കൈയടക്കി സൗദി അറേബ്യ കുതിപ്പ്...

Read More >>
Top Stories