---
title: "അബുദാബി യുഎഇയില്‍ ചൂട് ഉയരുന്നു; താപനില 50 ഡിഗ്രിയിലേക്ക്"
english_title: "Abu Dhabi heats up; Temperature up to 50 degrees"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/49734/abu-dhabi-heats-up-temperature-up-to-50-degrees"
published_at: "2022-06-19T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62aed24d202e4_heat.jpg"
keywords: []
---

# അബുദാബി യുഎഇയില്‍ ചൂട് ഉയരുന്നു; താപനില 50 ഡിഗ്രിയിലേക്ക്

> **Lead Summary:** **അബുദാബി:** അബുദാബി യുഎഇയില്‍ ചൂട് ഉയരുന്നു. അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തിയിരിക്കുകയാണ്.

## Article Content

**അബുദാബി:** അബുദാബി യുഎഇയില്‍ ചൂട് ഉയരുന്നു. അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തിയിരിക്കുകയാണ്.

ശനിയാഴ്ച 49.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. അല്‍ ഐനിലെ സെയ്ഹാനിലാണ് കനത്ത ചൂട് രേഖപ്പെടുത്തിയത്. ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ 48 ഡിഗ്രിയായിരുന്നു ഇന്നലെ അനുഭവപ്പെട്ട കൂടിയ താപനില.

വരും ദിവസങ്ങളില്‍ താപനില ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ അല്‍ ഐനിലാണ് ഏറ്റവും ഉയര്‍ന്ന താപനില (51.8) രേഖപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/49734/abu-dhabi-heats-up-temperature-up-to-50-degrees)