---
title: "യുഎഇയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 428 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു, 185 ഇടപാടുകാര്‍ അറസ്റ്റില്‍"
english_title: "Big drug hunt for; 428 kg of drugs seized, 185 dealers arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/49909/big-drug-hunt-for-428-kg-of-drugs-seized-185-dealers-arrested"
published_at: "2022-06-20T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b010b9a2f3a_drugs.jpg"
keywords: []
---

# യുഎഇയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 428 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു, 185 ഇടപാടുകാര്‍ അറസ്റ്റില്‍

> **Lead Summary:** **റാസല്‍ഖൈമ: **റാസല്‍ഖൈമ പൊലീസിലെ ആന്റി നാര്‍കോട്ടിക്‌സ് വിഭാഗം 2021ല്‍ അറസ്റ്റ് ചെയ്തത് 185 മയക്കുമരുന്ന് ഇടപാടുകാരെ. 428 കിലോഗ്രാം ലഹരിമരുന്നാണ് പിടിച്ചെടുത്തത്. 72,000 ലഹരി ഗുളികകളും പിടിച്ചെടുത്തു.

## Article Content

**റാസല്‍ഖൈമ: **റാസല്‍ഖൈമ പൊലീസിലെ ആന്റി നാര്‍കോട്ടിക്‌സ് വിഭാഗം 2021ല്‍ അറസ്റ്റ് ചെയ്തത് 185 മയക്കുമരുന്ന് ഇടപാടുകാരെ. 428 കിലോഗ്രാം ലഹരിമരുന്നാണ് പിടിച്ചെടുത്തത്. 72,000 ലഹരി ഗുളികകളും പിടിച്ചെടുത്തു.

എമിറേറ്റിലെ സ്ട്രാറ്റജിക് പാര്‍ട്ണര്‍മാരുടെ സഹായത്തോടെയാണ് ലഹരിമരുന്ന് പിടിച്ചെടുത്തതെന്ന് റാസല്‍ഖൈമ പൊലീസിലെ ആന്റി നാര്‍കോട്ടിക്‌സ് വിഭാഗം ഡയറക്ടര്‍ കേണല്‍ ഇബ്രാഹിം ജാസിം അല്‍ തുനൈജി പറഞ്ഞു.

കൊവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളെ മറികടന്നാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രള്‍ വിഭാഗത്തിലെ ഏജന്റുമാര്‍ അവരുടെ പ്രൊഫഷണല്‍ ജോലികള്‍ കാര്യക്ഷമമായി നിര്‍വ്വഹിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നതിലെ അപകടത്തെ കുറിച്ചും മോശം കൂട്ടുകെട്ടുകളുടെ സമ്മര്‍ദ്ദത്തെക്കുറിച്ചും കുട്ടികളെ ബോധവത്കരിക്കേണ്ട ചുമതല മാതാപിതാക്കളുടേത് ആണെന്ന് കേണല്‍ അല്‍ തുനൈജി ചൂണ്ടിക്കാട്ടി. അവധിക്കാലത്ത് ഉള്‍പ്പെടെ കുട്ടികളുടെ പ്രവൃത്തികള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/49909/big-drug-hunt-for-428-kg-of-drugs-seized-185-dealers-arrested)