ഗ്രീൻ വിസയും ഫ്രീലാൻസ് വിസയും ; അരനൂറ്റാണ്ടിന്റെ പ്രവർത്തനപദ്ധതിയുമായി യു.എ.ഇ. സർക്കാർ

ഗ്രീൻ വിസയും ഫ്രീലാൻസ് വിസയും ; അരനൂറ്റാണ്ടിന്റെ പ്രവർത്തനപദ്ധതിയുമായി  യു.എ.ഇ. സർക്കാർ
Sep 14, 2021 12:40 PM | By Truevision Admin

ദുബായ്: വരാനിരിക്കുന്ന 50 വർഷം സംഭവ ബഹുലമായിരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അരനൂറ്റാണ്ടിന്റെ പ്രവർത്തനപദ്ധതി യു.എ.ഇ. സർക്കാർ.  സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടുള്ള 10 തത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള 50 പദ്ധതികളാണ് യു.എ.ഇ. നടപ്പാക്കുക.

യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശി എന്നിവരുടെ മേൽനോട്ടത്തിലാണ് പദ്ധതികൾ നടപ്പാക്കുക.

സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരമൊരുക്കി യു.എ.ഇ.യുടെ അടുത്ത 50 വർഷത്തേക്കുള്ള പ്രവർത്തനപദ്ധതി . 2400 കോടി ദിർഹം മുതൽമുടക്കിൽ സ്വകാര്യമേഖലയിൽ 75,000 തൊഴിലവസരം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് അധികാരികൾ വ്യക്തമാക്കി. ഇതുപ്രകാരം വിദ്യാർഥികൾക്കും പഠിച്ചിറങ്ങുന്ന ബിരുദധാരികൾക്കും ബിസിനസ് വികസനഫണ്ടായി 100 കോടി ദിർഹം മാറ്റിവെക്കും.

സർക്കാർ സഹകരണത്തോടെയുള്ള സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കുട്ടികൾക്കായി പ്രത്യേക അലവൻസ്, തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ, ബിസിനസ് ആരംഭിക്കാൻ താത്‌പര്യമുള്ള സർക്കാർ ജീവനക്കാർക്ക് ആദ്യകാലവിരമിക്കൽ പദ്ധതികൾ എന്നിവ ഇതിലുൾപ്പെടും. അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ വാർത്തെടുക്കുന്നത് ദേശീയ ഉത്തരവാദിത്വമാണെന്ന ആശയത്തിലാണ് പദ്ധതികൾ നടപ്പാക്കുന്നതെന്ന് യു.എ.ഇ. കാബിനറ്റ് മന്ത്രി മുഹമ്മദ് അൽ ഗർഗാവി പറഞ്ഞു.


ജനങ്ങളുടെ ശാക്തീകരണവും സമ്പദ്ഘടനയുടെ സുസ്ഥിരതയുമാണ് അടുത്ത 50 വർഷത്തെ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വ്യക്തമാക്കി.

50 ഇന പദ്ധതികളിൽ ആദ്യഘട്ടത്തിൽ ഒട്ടേറെ ആനുകൂല്യങ്ങൾ നൽകുന്ന ഗ്രീൻ വിസയും ഫ്രീലാൻസ് വിസയുമായിരുന്നു പ്രഖ്യാപിച്ചത്. വികസനത്തിന്റെയും അഭിവൃദ്ധിയുടെയും പുതിയ നാളെകൾ ഉറപ്പുവരുത്തുന്ന 50 ഇന പദ്ധതികളിൽ ആദ്യഘട്ടം യു.എ.ഇ. വിദേശവ്യാപാര സഹമന്ത്രി ഡോ.താനി ബിൻ അഹമദ് അൽ സിയൂദിയാണ് പ്രഖ്യാപിച്ചത്. നിക്ഷേപകർക്കും വ്യാപാര സമൂഹത്തിനും പ്രൊഫഷണലുകൾക്കും മുതിർന്ന പൗരന്മാർക്കുമായാണ് ഗ്രീൻവിസ എന്ന പുതിയ പദ്ധതി.

UAE with half a century of action plan. Government

Next TV

Related Stories
രണ്ടു വയസ്സുകാരന്റെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം; അഭിനന്ദിച്ച് ദുബായ് കിരീടാവകാശി

Oct 13, 2021 08:03 PM

രണ്ടു വയസ്സുകാരന്റെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം; അഭിനന്ദിച്ച് ദുബായ് കിരീടാവകാശി

രണ്ടു വയസ്സുകാരന്റെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം; അഭിനന്ദിച്ച് ദുബായ്...

Read More >>
ടിക്കറ്റ് ഉറപ്പാക്കിയ യാത്രക്കാർക്ക് മാത്രം പ്രവേശനം; ഷാർജ വിമാനത്താവളത്തിൽ നിയന്ത്രണം

Oct 11, 2021 09:59 AM

ടിക്കറ്റ് ഉറപ്പാക്കിയ യാത്രക്കാർക്ക് മാത്രം പ്രവേശനം; ഷാർജ വിമാനത്താവളത്തിൽ നിയന്ത്രണം

വിമാന ടിക്കറ്റ് ഉറപ്പാക്കിയ യാത്രക്കാർ മാത്രമേ ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ എത്താൻ പാടുള്ളൂവെന്ന് അധികൃതർ...

Read More >>
ആർ.ടി.എ.ക്ക് ലീഡ് ഗോൾഡ് അംഗീകാരം

Oct 10, 2021 07:41 AM

ആർ.ടി.എ.ക്ക് ലീഡ് ഗോൾഡ് അംഗീകാരം

എക്സ്പോ വേദിയെ ബന്ധിപ്പിച്ചുകൊണ്ട് നിർമിച്ച ദുബായ് മെട്രോയുടെ ഏഴ് സ്റ്റേഷനുകളുടെ പ്രവർത്തനമികവിന് ആർ.ടി.എ.ക്ക് ലീഡ് ഗോൾഡ്...

Read More >>
പാസ്‌പോർട്ട് പുതുക്കാൻ വൈകരുത്; യുഎഇയിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്

Oct 8, 2021 08:29 PM

പാസ്‌പോർട്ട് പുതുക്കാൻ വൈകരുത്; യുഎഇയിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ കാലാവധി കഴിഞ്ഞ പാസ്‌പോർട്ടുകൾ പുതുക്കാൻ അവസാന നിമിഷം വരെ കാത്തിരിക്കരുതെന്ന് ദുബായിലെ കോൺസുലേറ്റിലെ പാസ്പോർട്ട്...

Read More >>
ദുബൈ എക്‌സ്‌പോ 2020 വേദിയിലെത്തി ഐശ്വര്യ റായ്

Oct 7, 2021 11:05 PM

ദുബൈ എക്‌സ്‌പോ 2020 വേദിയിലെത്തി ഐശ്വര്യ റായ്

ദുബൈ എക്‌സ്‌പോ 2020 വേദിയിലെത്തി ബോളിവുഡ് താരം ഐശ്വര്യ റായ്. തെരുവില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച പരിപാടിയിലാണ്...

Read More >>
ആദ്യ മിസ് യൂണിവേഴ്‌സ് യുഎഇ മത്സരത്തിന് ദുബൈ ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നു

Oct 7, 2021 08:29 PM

ആദ്യ മിസ് യൂണിവേഴ്‌സ് യുഎഇ മത്സരത്തിന് ദുബൈ ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നു

നവംബര്‍ ഏഴിന് ഫൈനലില്‍ വിജയിക്കുന്നയാള്‍ക്ക് ഡിസംബറില്‍ ഇസ്രയേലില്‍ നടക്കുന്ന മിസ് യൂണിവേഴ്‌സ് ഇന്റര്‍നാഷണല്‍ മത്സരത്തില്‍...

Read More >>
Top Stories