---
title: "കുവൈറ്റ് ജാബർ പാലത്തിൽ വീണ്ടും ആത്മഹത്യ ശ്രമം: ഇന്ന് കടലിലേക്ക് ചാടിയത് പ്രവാസി യുവാവ് "
english_title: "Suicide attempt again at Kuwait Jaber Bridge: An expatriate youth jumped into the sea today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/5008/suicide-attempt-again-at-kuwait-jaber-bridge-an-expatriate-youth-jumped-into-the-sea-today"
published_at: "2021-10-13T20:14:00+05:30"
category: "Kuwait"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6166f0e7a4b59_kuwait.jpg"
keywords: []
---

# കുവൈറ്റ് ജാബർ പാലത്തിൽ വീണ്ടും ആത്മഹത്യ ശ്രമം: ഇന്ന് കടലിലേക്ക് ചാടിയത് പ്രവാസി യുവാവ് 

> **Lead Summary:** **കുവൈറ്റ് സിറ്റി: **കുവൈറ്റ് ജാബർ പാലത്തിൽ വീണ്ടും ആത്മഹത്യ ശ്രമം.കുവൈത്ത് ജാബർ പാലത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ ആത്മഹത്യാ ശ്രമമാണ് റിപ്പോർട്ട് ചെയ്തത്.

## Article Content

**കുവൈറ്റ് സിറ്റി: **കുവൈറ്റ് ജാബർ പാലത്തിൽ വീണ്ടും ആത്മഹത്യ ശ്രമം.കുവൈത്ത് ജാബർ പാലത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ ആത്മഹത്യാ ശ്രമമാണ് റിപ്പോർട്ട് ചെയ്തത്.

ഇന്ന് രാവിലെയാണ് 36 വയസ്സുകാരനായ ഇന്ത്യക്കാരനാണ്  ജാബർ ബ്രിഡ്ജിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. യുവാവ് ചാടുന്നത് സ്വദേശിയുടെ ശ്രദ്ധയിൽ പെടുകയും ഇയാൾ ആഭ്യന്തര മന്ത്രാലയത്തിന്റെ കാൾ സെന്ററിൽ അറിയിക്കുകയും ചെയ്തു.

സ്വയം വാഹനമോടിച്ചുവന്ന യുവാവ് പാലത്തിൽ വാഹനം നിർത്തിയതിന് ശേഷം കടലിലേക്ക് ചാടുകയായിരുന്നെന്ന് വ്യക്തമാക്കപ്പെട്ട ആരോഗ്യസ്ഥിതി മെച്ചപ്പെട്ടയുടൻ ഇയാളെ നാട് കടത്തും.

ഇന്നലെ ജാബർ പാലത്തിന് മുകളിൽ നിന്ന് കടലിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച മറ്റൊരു ഈജിപ്ഷ്യൻ സ്വദേശിയെ രക്ഷിച്ചു ദേഹമാസകലം മുറിവേറ്റ ഇയാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ദിവസങ്ങൾക്ക് മുമ്പ് ഒരു യൂറോപ്യൻ യുവതിയും ജാബിർ ബ്രിഡ്ജിൽനിന്നും ചാടി ആത്മഹത്യ ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/5008/suicide-attempt-again-at-kuwait-jaber-bridge-an-expatriate-youth-jumped-into-the-sea-today)