---
title: "ഒമാനില്‍ ബോട്ടപകടം; രണ്ട് മരണം"
english_title: "Boat tragedy in Oman; Two deaths."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/50415/boat-tragedy-in-oman-two-deaths"
published_at: "2022-06-22T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b3216409dd1_boat.jpg"
keywords: []
---

# ഒമാനില്‍ ബോട്ടപകടം; രണ്ട് മരണം

> **Lead Summary:** **മസ്‌കറ്റ്: **ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ ബോട്ട് അപകടം. അപകടത്തില്‍ രണ്ടുപേര്‍ മരണപ്പെട്ടതായി സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ദോഫാര്‍ ഗവര്‍ണറേറ്റിലെ താഖാ വിലായത്തിലെ സമുദ്ര മേഖലയിലാണ് അപകടം ഉണ്ടായത്.

## Article Content

**മസ്‌കറ്റ്: **ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ ബോട്ട് അപകടം. അപകടത്തില്‍ രണ്ടുപേര്‍ മരണപ്പെട്ടതായി സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ദോഫാര്‍ ഗവര്‍ണറേറ്റിലെ താഖാ വിലായത്തിലെ സമുദ്ര മേഖലയിലാണ് അപകടം ഉണ്ടായത്.

വാഹനങ്ങള്‍ കയറ്റിയിരുന്ന തടികൊണ്ട് നിര്‍മിച്ചിട്ടുള്ള അപകടത്തില്‍പ്പെട്ട ലോഞ്ചില്‍ പത്ത് പേരുണ്ടായിരുന്നു. അപകടത്തെത്തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചു. സാരമായ പരിക്കുകളോടെ മൂന്ന് പേര്‍ ഉള്‍പ്പെടെ എട്ട് പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തുകയും ചെയ്തു.

പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നല്‍കി വരുന്നതായും സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പില്‍ പറയുന്നു. പത്തുപേരും ഏഷ്യന്‍ വംശജരാണെന്നാണ് സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/50415/boat-tragedy-in-oman-two-deaths)