സൗദിയില്‍ പ്രവാസികളടക്കം പിടിയിലായത് 5,067 പേര്‍

സൗദി അറേബ്യയില്‍ മയക്കുമരുന്ന് കേസില്‍ പിടിയിലായത് 5,067 ആളുകള്‍. മയക്കുമരുന്ന് കടത്ത്, വിപണനം, ഉപഭോഗം, ഗതാഗതം എന്നീ വകുപ്പുകള്‍ പ്രകാരമാണ് 32 രാജ്യക്കാരായ ഇത്രയും ആളുകളെ അറസ്റ്റ് ചെയ്തതെന്ന് സൗദി നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. അതെ സമയം നിരോധിത മയക്കുഗുളിക നിര്‍മിക്കുന്ന യന്ത്രസാമഗ്രികളടക്കം ഒരു പ്രാദേശിക നിര്‍മാണ കേന്ദ്രം കണ്ടെത്തി അടപ്പിച്ചെന്നും റിപ്പോര്‍ട്ട് .

Loading...

ഇവിടെ നിന്ന് ധാരാളം മയക്കുഗുളികകള്‍ പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് കടത്തുകാര്‍ ഇപ്പോള്‍ ഇത്തരം യന്ത്രങ്ങളാണ് രാജ്യത്തേക്ക് കടത്താന്‍ ശ്രമിക്കുന്നതെന്നും സൗദി കസ്റ്റംസിന്റെ അതിര്‍ത്തി പോസ്റ്റുകളിലെ കര്‍ശന ജാഗ്രതയും പഴുതടച്ച പരിശോധനയും മൂലം മയക്കുമരുന്ന് കടത്താന്‍ കഴിയാത്തതിനാല്‍ ബദല്‍ മാര്‍ഗം തേടുന്നതാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

കര്‍ശന നിരീക്ഷണത്തിലൂടെ ഇത്തരം കേന്ദ്രങ്ങള്‍ കണ്ടെത്തി അടച്ചുപൂട്ടുകയും ഉത്തരവാദികളെ പിടികൂടി കടുത്ത ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്തുവരികയാണ്. 54 ലക്ഷം മയക്കുഗുളികകള്‍, ആറ് ടണ്‍ ഹഷീഷ്, 1.4 കിലോ കൊക്കൈന്‍, 2.9 കിലോ ഹെറോയിന്‍, കൂടാതെ മറ്റ് പല രൂപങ്ങളിലുമുള്ള മയക്കുമരുന്നുകള്‍ എന്നിവയാണ് മൂന്നുമാസത്തിനിടെ കണ്ടെത്തിയതെന്ന് നര്‍ക്കോട്ടിക്സ് ഡയറക്ടറേറ്റ് വക്താവ് പറഞ്ഞു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *