---
title: "സപ്ലൈകോ ഉല്‍പ്പന്നം യുഎഇ വിപണിയില്‍"
english_title: "Supplyco product launched in UAE market"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/50787/supplyco-product-launched-in-uae-market"
published_at: "2022-06-24T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b57a585725e_SABARI.jpg"
keywords: []
---

# സപ്ലൈകോ ഉല്‍പ്പന്നം യുഎഇ വിപണിയില്‍

> **Lead Summary:** **അബുദാബി: **കേരള സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ (സപ്ലൈകോ) ഉല്‍പ്പന്നമായ ശബരി പ്രീമിയം ടീ യുഎഇ വിപണിയിലിറക്കി. ജിസിസി വിപണി ലക്ഷ്യമിടുന്ന ഉല്‍പ്പന്നം തുടക്കമെന്ന നിലയിലാണ് യുഎഇയില്‍ അവതരിപ്പിച്ചത്.

## Article Content

**അബുദാബി: **കേരള സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ (സപ്ലൈകോ) ഉല്‍പ്പന്നമായ ശബരി പ്രീമിയം ടീ യുഎഇ വിപണിയിലിറക്കി. ജിസിസി വിപണി ലക്ഷ്യമിടുന്ന ഉല്‍പ്പന്നം തുടക്കമെന്ന നിലയിലാണ് യുഎഇയില്‍ അവതരിപ്പിച്ചത്.

അബുദാബിയില്‍ ശബരി പ്രീമിയം ടീയുടെ ജിസിസി വിതരണോദ്ഘാടനം ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ നിര്‍വ്വഹിച്ചു. വൈകാതെ തന്നെ മസാല ഉള്‍പ്പെടെ കേരളത്തിന്റെ തനത് ഉല്‍പ്പന്നങ്ങള്‍ വിദേശ വിപണിയില്‍ എത്തിക്കാന്‍ പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു.

ബി ഫ്രഷ് എന്ന കമ്പനിക്കാണ് ജിസിസി രാജ്യങ്ങളിലെ വിതരണാവകാശം. മാസത്തില്‍ 20 ടണ്‍ തേയിലയാണ് യുഎഇയില്‍ എത്തിക്കുക. ക്രമാനുഗതമായി ഇത് വര്‍ധിപ്പിക്കും. ആദ്യമായാണ് സപ്ലൈകോ ഉല്‍പ്പന്നങ്ങള്‍ വിദേശ വിപണിയില്‍ എത്തിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/50787/supplyco-product-launched-in-uae-market)