---
title: "അബുദാബിയില്‍ തീപിടിത്തം; ഒരു മരണം"
english_title: "Fire breaks out in Abu Dhabi; A death."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/50796/fire-breaks-out-in-abu-dhabi-a-death"
published_at: "2022-06-24T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b58496c0570_FIRE.jpg"
keywords: []
---

# അബുദാബിയില്‍ തീപിടിത്തം; ഒരു മരണം

> **Lead Summary:** **അബുദാബി: **അബുദാബിയില്‍ തീപിടിത്തത്തില്‍ ഒരു മരണം. ഒരാള്‍ക്ക് പരിക്കേറ്റു. അബുദാബിയിലെ അല്‍ ദന ഏരിയയിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായതെന്ന് അബുദാബി പൊലീസ് അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.

## Article Content

**അബുദാബി: **അബുദാബിയില്‍ തീപിടിത്തത്തില്‍ ഒരു മരണം. ഒരാള്‍ക്ക് പരിക്കേറ്റു. അബുദാബിയിലെ അല്‍ ദന ഏരിയയിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായതെന്ന് അബുദാബി പൊലീസ് അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.

പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി തീ നിന്ത്രണവിധേയമാക്കിയതായും കെട്ടിടത്തിലെ തണുപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/50796/fire-breaks-out-in-abu-dhabi-a-death)