---
title: "വേനല്‍ച്ചൂടില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി ദുബൈ പൊലീസ്"
english_title: "Dubai Police Offers Relief To Workers In Summer Heat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/50802/dubai-police-offers-relief-to-workers-in-summer-heat"
published_at: "2022-06-24T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b58a8ef0dfe_HATTHA.jpg"
keywords: []
---

# വേനല്‍ച്ചൂടില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി ദുബൈ പൊലീസ്

> **Lead Summary:** **ഹത്ത:** വേനല്‍ച്ചൂടില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി കുടിവെള്ളവും ജ്യൂസും വിതരണം ചെയ്ത് ദുബൈ പൊലീസ്. 500ലേറെ തൊഴിലാളികള്‍ക്കാണ് ഹത്തയില്‍ ദുബൈ പൊലീസ് കുടിവെള്ളം ഉള്‍പ്പെടെ വിതരണം ചെയ്തത്.

## Article Content

**ഹത്ത:** വേനല്‍ച്ചൂടില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി കുടിവെള്ളവും ജ്യൂസും വിതരണം ചെയ്ത് ദുബൈ പൊലീസ്. 500ലേറെ തൊഴിലാളികള്‍ക്കാണ് ഹത്തയില്‍ ദുബൈ പൊലീസ് കുടിവെള്ളം ഉള്‍പ്പെടെ വിതരണം ചെയ്തത്.

ഹത്ത പൊലീസ് സ്റ്റേഷന്‍ ആരംഭിച്ച 'സോഖിയ ഹത്ത' എന്ന് പേരിട്ട പദ്ധതി പ്രകാരമാണ് തൊഴിലാളികള്‍ക്കായി കുടിവെള്ള വിതരണം നടത്തിയത്. ഹത്ത ആശുപത്രി, തദാവി ആശുപത്രി എന്നിവയുടെ സഹകരണത്തോടെ സൗജന്യ ആരോഗ്യ പരിശോധനയും നടത്തിയിരുന്നു. കൂടാതെ തൊഴിലാളികള്‍ക്കായി വിവിധ വിഷയങ്ങളില്‍ ക്ലാസുകളും നല്‍കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/50802/dubai-police-offers-relief-to-workers-in-summer-heat)